എം. പി. സി. സി. ഉത്തര മേഖല കണ്‍വെന്‍ഷന്‍

July 2nd, 2011

mpcc-pravasi-divas-uae-convention-ePathram

ദുബായ് : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( MPCC ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോടനുബന്ധിച്ച് യു. എ. ഇ. ഉത്തര മേഖലാ കണ്‍വെന്‍ഷന്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസി യേഷനില്‍ വച്ച് നടന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടന്ന ചര്‍ച്ച കള്‍ക്ക് കെ. എം. അബ്ബാസ് ( പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും), സത്യന്‍ മാടാക്കര ( മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാ വസ്ഥ), ബഷീര്‍ തിക്കോടി ( മലബാറിന്‍റെ സമഗ്ര വികസനം) എന്നിവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറിയേറ്റിന്‍റെ ഒരു അനെക്‌സര്‍ കോഴിക്കോട് അനുവദിക്കുക, കാസര്‍കോട് കേന്ദ്രമായി മെഡിക്കല്‍ കോളേജും പാരാ മെഡിക്കല്‍ കോഴ്‌സുകളും അനുവദിക്കുക, കാസര്‍കോട് ഗവ. കോളേജില്‍ മലയാളം കോഴ്‌സ് അനുവദിക്കുക, മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തുക, എന്‍. ആര്‍. ഐ. ഫീസ് കുറയ്ക്കുക, പാവപ്പെട്ട പ്രവാസി കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രവാസി ക്ഷേമ നിധി കാലോചിതമായി പരിഷ്‌കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്യുക, നോര്‍ക്ക പ്രിവിലേജ് കാര്‍ഡ് ഉപയോഗ പ്രദമായ രീതിയില്‍ പരിഷ്‌ക്കരിക്കുക, മൊയ്തു പാലം കോരപ്പുഴ പാലം അടക്കം പുതുക്കി പണിതു കൊണ്ട് മലബാറിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുക, പുതുതായി അനുവദിക്കപ്പെട്ട യു. എ. ഇ. കോണ്‍സുലേറ്റിന്‍റെ ആസ്ഥാനം മലബാറില്‍ ആക്കുക തുടങ്ങിയ വിവിധ വിഷയ ങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലൂമ്‌നികള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ വിഷയ ങ്ങള്‍ സമഗ്രമായ രീതിയില്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാനും, യു. എ. ഇ. യിലെ മറ്റു എമിറേറ്റുകളിലും, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, എന്നിവിട ങ്ങളിലും തുടര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

പ്രശസ്ത ഗായകന്‍ വി. എം. കുട്ടി മുഖ്യാഥിതി ആയിരുന്നു. എം. പി. സി. സി. പ്രസിഡന്‍റ് അര്‍. സാജിദ് അബൂബക്കറിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ നാരായണന്‍ വെളിയങ്കോട്( ദല) ,  ഇബ്രാഹിം എളേറ്റില്‍ ( പ്രസിഡണ്ട്, ദുബായ് കെ. എം. സി. സി.),  എന്‍. പി. രാമചന്ദ്രന്‍  (ദുബായ് പ്രിയദര്‍ശിനി),  എന്‍. ആര്‍. മായന്‍ ( O. I. C. C. ),  വൈ. എ. റഹീം, കെ. എം. ബഷീര്‍, ഹനീഫ് ബൈത്താന്‍, മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു. 

ദേവാനന്ദ് തിരുവോത്ത് സ്വാഗതവും രാജു. പി. മേനോന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍

June 30th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യ മുണ്ടായിരി ക്കുമെന്ന് സെന്റര്‍ ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 23915217, 60756740 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും

June 30th, 2011

kerala-students-epathram

ഷാര്‍ജ : മലയാളി ആര്‍ട്സ്‌ ആന്‍ഡ്‌ സോഷ്യല്‍ സെന്റര്‍ ഷാര്‍ജ – മാസ് “കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 1 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാത്രി 8 മണിക്കാണ് സെമിനാര്‍ ആരംഭിക്കുക. കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി, കാര്‍ത്തികേയന്‍ നായര്‍ സെമിനാറിന് നേതൃത്വം നല്‍കും. മറ്റ് നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശഅബാന്‍ ചിന്തകള്‍ അല്‍മനാറില്‍

June 30th, 2011

almanar-quran-learning-centre-logo-epathram

അല്‍ഖൂസ്: അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അല്‍ഖൂസില്‍ വ്യാഴാഴ്ച രാത്രി 9.30ന് സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം ശഅബാന്‍ ചിന്തകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 3394464.

(അയച്ചു തന്നത് : സക്കറിയ മൊഹമ്മദ്‌)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അക്ഷയ ദേശീയ പുരസ്കാരം വി.ടി.വി. ദാമോദരന്

June 29th, 2011

vtv-damodaran-epathram

പയ്യന്നൂര്‍ : അക്ഷയ പുസ്തക നിധിയുടെ സാംസ്കാരിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അക്ഷയ ദേശീയ പുരസ്കാരത്തിന് അബുദാബിയില്‍ ദീര്‍ഘകാലമായി പ്രവാസിയായ വി. ടി. വി. ദാമോദരനെ തിരഞ്ഞെടുത്തു.

കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ആഗസ്ത് അവസാനം ബറോഡയില്‍ വിവിധ കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും എന്ന് പുരസ്കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്ഥാപക പ്രവര്‍ത്തകാനായ വി. ടി. വി. ദാമോദരന്‍ പയ്യന്നൂരിന്‍റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളി വിദേശത്തു ആദ്യമായി അവതരിപ്പിച്ചു ശ്രദ്ധ നേടി. കേരള നാടന്‍ കലാ അക്കാദമിയുടെ അംഗീകാരവും നേടിയ ഇദ്ദേഹം പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ച് ‘കേളിപ്പെരുമ’ എന്ന ഡോക്കുമെന്‍ററി നിര്‍മ്മിച്ചിട്ടുണ്ട്. മധു കൈതപ്രമാണ് ഡോക്കുമെന്‍ററി സംവിധാനം ചെയ്തത്.

പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ജീവകാരുണ്യ വിഭാഗം കണ്‍ വീനറുമാണ്.

മലയാള ഭാഷ പാഠശാല,  കേരള ഫോക് ലോര്‍ അക്കാദമി തുടങ്ങി വിവിധ പ്രസ്ഥാന ങ്ങളുടെ പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘മധ്യവേനല്‍’ എന്ന ചലച്ചിത്ര ത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ ദാമോദരന്‍, ഉടന്‍ റിലീസാകുന്ന മധുവിന്‍റെ തന്നെ ദിലീപ് നായകനായി അഭിനയിച്ച ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

പ്രമുഖ കോല്‍ക്കളി ആചാര്യനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അന്നൂരിലെ കെ. യു. രാമ പൊതുവാളുടെയും വി. ടി. വി. നാരായണി അമ്മയുടെയും മകനാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.

എസ്. രമേശന്‍ നായര്‍, വൈസ് ചാന്‍സലര്‍ ഡോ: വി. എന്‍. രാജശേഖരന്‍ പിള്ള, ബറോഡ കേരള സമാജം, പി. എന്‍. സുരേഷ്, മോഹന്‍ നായര്‍ വഡോദര തുടങ്ങിയവര്‍ക്കും ഈ വര്‍ഷം അവാര്‍ഡു നല്‍കുന്നുണ്ട്.

പദ്മശ്രീ ഡോ: എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മലയാണ്‍മക്ക് നല്‍കി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫ: എം. പി. മന്മഥനാണ് മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ പുസ്തക നിധിയുടെ സ്ഥാപകന്‍.

മഹാകവി അക്കിത്തം, സുഗത കുമാരി, ഡോ: ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ സമതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വി. കെ. മാധവന്‍ കുട്ടി, പി. ഭാക്സരന്‍, തൈക്കാട്ട് മൂസ്, എം. ലീലാവതി, വൈദ്യമഠം നമ്പൂതിരി, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, ടി. കെ. എ. നായര്‍, ഓംചേരി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ അക്ഷയ അവാര്‍ഡിന് അര്‍ഹരായവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്റാഅ മി‌‍‌അറാജ് ചരിത്രത്തിലെ അതുല്യ സംഭവം
Next »Next Page » ശഅബാന്‍ ചിന്തകള്‍ അല്‍മനാറില്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine