ദുബായ് : അഗ്നി തിയ്യറ്റേഴ്സ് ഒരുക്കിയ ‘കൂട്ടുകുടുംബം’ അരങ്ങിലെത്തി. ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച കൂട്ടുകുടുംബം സംവിധാനം ചെയ്തത് ബാബു അരിയന്നൂര്‍.
വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലെ മൂല്യച്യുതികളെ ഒരു കുടുംബ ത്തില്‍ നടക്കുന്ന സംഭവ ങ്ങളിലൂടെ പ്രതിപാദിച്ച ഈ നാടകത്തില്‍ ചന്ദ്രഭാനു, അഷ്‌റഫ് പെരിഞ്ഞനം, ബിനു ഹുസൈന്‍, ജാന്‍സി ജോഷി, ബിബാഷ്, സോണിയ, തങ്കം സുബ്രമണ്യം, സുരേഷ് പൊന്നറമ്പില്‍, എബിസന്‍ തെക്കെടം, സൌമ്യ, അന്‍സാര്‍ മാഹി, സജി സുകുമാരന്‍, ജോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രമേശ് കാവില്‍, രാജ്മോഹന്‍, ശംസുദ്ധീന്‍ ചേറ്റുവ എന്നിവരുടെ ഗാനങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയത് സെബി നായരമ്പലം. ആലാപനം : ദലീമ, ഗണേഷ് സുന്ദര്‍. പിന്നണിയില്‍ ഗോകുല്‍, ജയന്‍, സന്തോഷ് ആലക്കാട്ട് എന്നിവരും പ്രവര്‍ത്തിച്ചു.
2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്ന ‘കൂട്ടുകുടുംബം’ ദുബായില്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്.
(ചിത്രങ്ങള്‍ : ഖുറൈഷി ആലപ്പുഴ)