‘ബേപ്പൂര്‍ സുല്‍ത്താന്‍ സ്മരണാഞ്ജലി’ കെ. എസ്. സി. യില്‍

July 5th, 2011

basheer-shakthi-smarananjali-ePathram
അബുദാബി : വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചരമ വാര്‍ഷിക ദിനമായ ജൂലായ്‌ 5 ചൊവ്വാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്‍ററില്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ ബഷീറിനെ അനുസ്മരിക്കും.

‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയില്‍ നിര്‍മല്‍ കുമാര്‍, നജീം കെ. സുല്‍ത്താന്‍ കൊട്ടിയം എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

തുടര്‍ന്ന് ബഷീറിന്‍റെ സാഹിത്യ സംഭാവന കളെയും വ്യക്തി ജീവിതത്തെയും ആസ്പദമാക്കിയുള്ള ബഷീറിയന്‍ ക്വിസും ബഷീര്‍ കൃതികളുടെ ദൃശ്യാവിഷ്‌കാരങ്ങളും ബഷീറിന്‍റെ കഥകളുടെ അവതരണവും ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാ കാ പുസ്തക ചര്‍ച്ച നടത്തി

July 5th, 2011

naseer-kadikkad-book-kaka-revision-ePathram

അബുദാബി :  ‘കാക്ക’ വരച്ചു  കാണിക്കുന്നത് നാടിന്‍റെ ഓര്‍മ്മകള്‍  ആണെന്ന്‍   നസീര്‍ കടിക്കാടിന്‍റെ ‘കാ കാ’ എന്ന പുസ്തകത്തെ കുറിച്ച് യുവകലാ സാഹിതി അബുദാബി ഘടകം സംഘടിപ്പിച്ച സംവാദ ത്തില്‍  പറഞ്ഞു.   കാക്ക മനുഷ്യ   ജീവിത ത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
 
യുവ കലാ സാഹിതി വൈസ് പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പുതുകവിത യുടെ വര്‍ത്തമാനം, കാക്ക മലയാളത്തിന്‍റെ പ്രിയപ്പെട്ട പക്ഷി,  പറന്നു മതിയാകാത്ത വാക്ക്‌ എന്നീ വിഷയങ്ങളെ  ആസ്പദമാക്കി  സര്‍ജു ചാത്തന്നൂരും, ദേവിക സുധീന്ദ്രനും സജു കുമാറും മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.
 

കെ.  എം.  എ. ഷരീഫ്, അഷറഫ് ചമ്പാട്, അബൂബക്കര്‍, പ്രീത നാരായണന്‍, ചന്ദ്രശേഖര്‍, തമ്പി, യൂനുസ് ബാവ, രാജി ജോഷി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

യുവ കലാ സാഹിതി സാഹിത്യ വിഭാഗം സെക്രട്ടറി ജോഷി ഒഡേസ സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ ഷക്കീല സുബൈര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്കി

July 5th, 2011

ali-mannarakkad-epaathramഅബുദാബി : 3 0 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദലിക്ക് അബുദാബി അല്‍തൈഫ് ജീവനക്കാര്‍ യാത്രയയപ്പ് നല്കി. പ്രവാസ ജീവിത ത്തില്‍ നിന്ന് തനിക്ക് ലഭിച്ച പ്രവൃത്തി പരിചയവും സുഹൃദ്ബന്ധങ്ങളും അദ്ദേഹം സ്മരിച്ചു. ഗോപാലന്‍ അദ്ധ്യക്ഷത  വഹിച്ച യാത്രയയപ്പ് യോഗത്തില്‍ നീരജ്, ബാബു, അരുണ്‍, രാജു എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി

July 4th, 2011

ma-yousufali-epathram

റിയാദ്‌ : റിയാദിലെ ബത്തയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി ഒരു ലക്ഷം സൗദി റിയാല്‍ സഹായം നല്‍കി. മരിച്ച 6 ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തിന് 17,200 റിയാല്‍ വീതം ലഭിച്ചപ്പോള്‍ തീപിടിത്തത്തില്‍ മരിച്ച ഒരു നേപ്പാള്‍ സ്വദേശിയുടെ കുടുംബത്തിനെയും അദ്ദേഹം രണ്ടു ലക്ഷം നേപ്പാളീസ് രൂപ നല്‍കി സഹായിച്ചു.

അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്ത്‌ ഉണ്ടായ തീപ്പിടിത്തത്തില്‍ അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവര്‍ക്കൊപ്പം മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി സലാഹി രാജേഷ് എന്നിവരും മരണമടഞ്ഞു.

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിശുദ്ധ നഗരത്തില്‍ എത്തിയ പത്മശ്രീ എം. എ. യൂസഫലി അപകട വാര്‍ത്ത കേട്ട ഉടനെ തന്നെ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ അനുസ്മരണം അബുദാബിയില്‍

July 4th, 2011

vaikom-muhammad-basheer-ePathram

അബുദാബി: പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 15, വെള്ളിയാഴ്ച 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് അനുസ്മരണം.
യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ബഷീറിന്റെ കാരിക്കേച്ചറും ബഷീര്‍ ‍കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തും. ശശിന്‍ .സാ, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, ഷാബു, ഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്നു ബഷീര്‍ ‍അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും. എന്‍. എസ്‌. ജ്യോതികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് പാടൂര്‍, അസ്മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, ശിവപ്രസാദ്, രാജീവ്‌ ചേലനാട്ട്, പി. എം. അബ്ദുല്‍ റഹ്മാന്‍, ഫാസില്‍, ഫൈസല്‍ ബാവ, ദേവിക സുധീന്ദ്രന്‍, റൂഷ്‌ മെഹര്‍, കൃഷ്ണകുമാര്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച അനല്‍ഹഖ് എന്ന നാ‍ടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കൂട്ടുകുടുംബം അരങ്ങിലെത്തി
Next »Next Page » റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine