ആസ്പയര്‍ ഖത്തര്‍ ഈദ്‌ – ഓണ സംഗമം

October 12th, 2011

aspire-qatar-nishad-epathram

ദോഹ : പാവറട്ടി നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ “ആസ്പയര്‍ ഖത്തര്‍” എന്ന സംഘടനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദോഹയിലെ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്നു. കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഇവിടെ ഒത്തു കൂടുകയും അതോടൊപ്പം കാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്ത് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം. സംഘടനയുടെ പ്രോജക്റ്റ്‌ കോ – ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ ഷാലിമാര്‍ സ്വാഗതം പറഞ്ഞു. കലയും, സംഗീതവും എല്ലാം അവതരിപ്പിച്ച് കൊണ്ട് പുതിയ സംഘടനകള്‍ രൂപം കൊള്ളുമ്പോള്‍ അതോടൊപ്പം അര്‍ഹത ഉള്ളവരെ കണ്ടെത്തി എന്തെങ്കിലും കാരുണ്യ പ്രവത്തനങ്ങള്‍ ചെയ്യുമ്പോള്‍ ആണ് ഒരു സംഘടന വിജയത്തില്‍ എത്തുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ നിഷാദ് ഗുരുവായൂര്‍ പറഞ്ഞു. കലയും, സംഗീതവും, കാരുണ്യ പ്രവര്‍ത്തനവുമെല്ലാം ഒരു സംഘടനയുടെ ഭാഗമാവുമ്പോള്‍ അതിലേക്ക് വര്‍ണ്ണ വിവേചനവും, രാഷ്ട്രീയ നിറവും കലര്‍ത്താതെ മുന്നേറുവാന്‍ ആശംസാ പ്രസംഗത്തില്‍ അസീസ്‌ ബ്ലാങ്ങാട് പറഞ്ഞു. പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് എം. ഡി. ലതേഷ്, ഖാദര്‍ വന്മേനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂനുസ് പാലയൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത നിശയ്ക്ക് ഷക്കീര്‍ പാവറട്ടി നേതൃത്വം നല്‍കി.

aspire-qatar-members-epathram

ദോഹയിലെ പ്രമുഖ ഇലക്‌ട്രിക്‌ കമ്പനിയായ പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് സ്പോണ്സര്‍ ചെയ്ത്‌ കൊണ്ട് ജനുവരിയില്‍ “പ്രവാസി അമേസിംഗ് നൈറ്റ് – 2012 ” എന്ന പേരില്‍ കലാ സാംസ്കാരിക സംഗീത നിശ പാവറട്ടിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാവറട്ടി പ്രദേശത്തുള്ള ഏതൊരാള്‍ക്കും ഈ സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക – 00974 66947098 , 77163331

(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ‘കളിവീട് – 2011’

October 11th, 2011

yks-kaliveedu-at-ksc-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പുകള്‍ ‘കളിവീട് – 2011’ എന്ന പേരില്‍ അരങ്ങേറും.

അബുദാബി, മുസ്സഫ, ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലായി നടക്കുന്ന കളിവീടിന്‍റെ ആദ്യത്തെ എഡിഷന്‍ അബുദാബി യില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച നാല് മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

മലയാള ഭാഷ യുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയ പ്പെടുത്തുന്ന കളിവീട്ക്യാമ്പ് അഭിനയം, ചിത്രകല, ശാസ്ത്രം, സംഗീതം എന്നീ വിഷയ ങ്ങളെ അധികരിച്ചാണ് രൂപ പ്പെടുത്തി യിരിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പി ലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും. അബുദാബി യില്‍ നടക്കുന്ന ക്യാമ്പിന് ജോഷി ഒഡേസ, ഇ. പി. സുനില്‍, കെ. പി. എ. സി. സജു, ദിവ്യ വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 050 – 32 82 526, 050 – 720 23 48, 050 – 78 25 809 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമസ്ത വാര്‍ഷിക സമ്മേളനം : ജിദ്ദയില്‍ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്കു തുടക്കമായി

October 11th, 2011

sys-jedha-muhamed-darimi-ePathram
ജിദ്ദ : കേരളത്തിന് അകത്തും പുറത്തും മലയാളി മുസ്ലിം സമൂഹം അധിവസി ക്കുന്ന പ്രദേശ ങ്ങളില്‍ എല്ലാം തന്നെ, ഇസ്ലാമിക പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്ത നടത്തി ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന ങ്ങള്‍ ലോക മുസ്ലിം സമൂഹ ത്തിനു മാതൃക യാണെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ ടി. എഛ്. ദാരിമി പറഞ്ഞു.

എട്ടര ദശക ങ്ങളായി കര്‍മ്മ മണ്ഡല ത്തില്‍ തുടരുന്ന സമസ്ത യുടെ ആത്മീയ നേതൃത്വവും ശാസ്ത്രീയ മായ സമീപന ങ്ങളുമാണ് ഇങ്ങനെ ഒരു ഉത്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുസ്ലിം കൈരളിക്കു അവസരം ഒരുക്കിയത്. മത പ്രബോധന മേഖല യിലും സാംസ്കാരിക സാമൂഹ്യ രംഗത്തും വിപ്ലവാത്മ കമായ ചലന ങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സമന്വയ വിദ്യാഭ്യാസ ത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടു കൊണ്ട് സമസ്ത സ്വീകരിച്ച ക്രിയാത്മകമായ പദ്ധതികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിജയം കൈവരിച്ചത് ആത്മാര്‍ഥതയുടെ പിന്‍ബലം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

sys-jedha-audience-ePathram

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 – ആം വാര്‍ഷിക മഹാ സമ്മേളനം പ്രചാരണ ത്തിന് എസ്. വൈ. എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി തുടക്കമിട്ട ജിദ്ദാ തല പ്രചരണോദ്ഘാടന വേദി യില്‍ ‘സത്യ സാക്ഷി കളാവുക’ എന്ന സമ്മേളന പ്രമേയം വിശദീകരിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതം ആശംസിച്ചു. അലി ഫൈസി മാനന്തേരി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി നന്ദി രേഖപ്പെടുത്തി.

– അയച്ചു തന്നത് : ഉസ്മാന്‍ എടത്തില്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. സംഗമം 2011

October 10th, 2011

dr-rvg-menon-darsana-uae-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനീയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ 2011 ലെ യു.എ.ഇ. സംഗമം ഒക്ടോബര്‍ 7ന് നടന്നു. ഷാര്‍ജ ഇന്ത്യന്‍ ട്രേഡ്‌ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അധികം ഇണങ്ങുന്നത് സൌരോര്‍ജ്ജം, കാറ്റ്‌, തിരമാലകള്‍ എന്നിങ്ങനെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പതിയിരിക്കുന്ന വന്‍ വിപത്തുകളെ പറ്റിയും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആണവ ഇന്ധനത്തിന്റെ ലഭ്യതയില്‍ തുടങ്ങി ആണവ കേന്ദ്ര നിര്‍മ്മാണം, പരിപാലനം, ആണവ അവശിഷ്ടത്തിന്റെ സുരക്ഷിതമായ സൂക്ഷിപ്പ് എന്നിവയില്‍ നിലനില്‍ക്കുന്ന ആപല്‍ സാദ്ധ്യതകളെ അദ്ദേഹം വ്യക്തമാക്കി.

darsana-uae-sangamam-2011-epathram

ജ്യോതി മല്ലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപേഷ്‌ രാജ് നന്ദി പ്രകാശിപ്പിച്ചു.

അയച്ചു തന്നത് : ദിപു കുമാര്‍ പി. എസ്.
ഫോട്ടോ : ഒമര്‍ ഷെറീഫ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതി കള്‍ക്ക് പ്രഥമ പരിഗണന : അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ.

October 10th, 2011

vt-balram-mla-in-samajam-ePathram
അബുദാബി : തൃത്താല യില്‍ പ്രവാസി പങ്കാളി ത്തത്തോടെ വിവിധ പദ്ധതി കള്‍ ആരംഭി ക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബി യില്‍ എത്തിയ എം. എല്‍. എ. അഡ്വ. വി. ടി. ബല്‍റാം അറിയിച്ചു.

തൃത്താല നിയോജക മണ്ഡലം ഒ. ഐ. സി. സി. അബുദാബി ഘടകത്തിന്‍റെ ആഭിമുഖ്യ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗ ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അബൂബക്കര്‍ മേലേതില്‍ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗ ത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഒ. ഐ. സി. സി. ഭാരവാഹി കളായ അബ്ദുല്‍ഖാദര്‍, സക്കീര്‍ ഹുസൈന്‍, സതീഷ്‌ കുമാര്‍, പി. വി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

– സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള മാതൃക രൂപ പ്പെടുത്തുന്നതില്‍ നാടക വേദി വഹിച്ച പങ്ക് നിര്‍ണ്ണായകം : പ്രമോദ് പയ്യന്നൂര്‍
Next »Next Page » ദര്‍ശന യു.എ.ഇ. സംഗമം 2011 »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine