ദുബായ് : റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡന്‍റ് സി. എ. ഹബീബ് അദ്ധ്യക്ഷത വഹിച്ചു. e പത്രം കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍ യോഗം ഉദ്ഘാടനം ചെയ്തു.
റഹീഷ് തുകലില്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരഞ്ഞെടുത്ത ബഷീര്‍ കൃതികളുടെ അവലോകനം സഹൃദയവേദി പ്രസിഡന്‍റ് നാസര്‍ പരദേശി യുടെ നേതൃത്വ ത്തില്‍ നടന്നു. ദുബായിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.
-അയച്ചു തന്നത് : സി. എ. ഹബീബ്, ദുബായ്.