ഷാര്‍ജ: പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘അശ്വമേധം’ എന്ന പേരില്‍ ഒക്ടോബര്‍ 28, വെള്ളിയാഴ്ച 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണം.
യു. എ. ഇ യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് വയലാര്‍ കവിതകളുടെ ചിത്രീകരണവും ചിതപ്രദര്‍ശനവും നടത്തും. ശശിന്‍ സാ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍ , ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, രാജീവ് മുളക്കുഴ, ജോഷി ഒഡേസ, റോയി മാത്യു, ഷാബു, ഗോപാല്‍ , ജയന്‍ ക്രയോന്‍സ്, നദീം മുസ്തഫ, രാജേഷ് ബാബു, ഷിഹാബ് ഉദിന്നൂര്‍, കാര്‍ട്ടൂനിസ്റ്റ് അജിത്ത്, ഹരീഷ് ആലപ്പുഴ, രഘു കരിയാട്ട്, സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു കവിയരങ്ങില്‍ ശിവപ്രസാദ്, നസീ൪ കടിക്കാട്, അസ്മോ പുത്തന്‍ചി, റ്റി. എ. ശശി, സൈനുദീന്‍ ഖുറൈഷി, അനൂപ് ചന്ദ്രന്‍, രാജേഷ് ചിത്തിര, അഷ്‌റഫ് ചമ്പാട് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് “നവോത്ഥാനം മലയാള സാഹിത്യത്തില്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
രാജീവ് ചേലനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ജോഷി രാഘവന്‍ (യുവകലാസാഹിതി), ഡോ. അബ്ദുല്‍ ഖാദര്‍ (പ്രേരണ), മുഹമ്മദ് ഇഖ്‌ബാല്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി), ആയിഷ സക്കീ൪,
ടി. കൃഷ്ണകുമാ൪ എന്നിവര്‍ പ്രസംഗിക്കും. ഫൈസല്‍ ബാവ അധ്യക്ഷനായിരിക്കും.
സെമിനാറിനുശേഷം ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച മതിലുകള്‍ക്കപ്പുറം എന്ന ചിത്രീകരണം, അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.
-