കൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.



ദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
റിയാദ് : കേരളത്തിന്റെ സാംസ്കാരിക ഭൂമിയില്‍ മലബാറിന്റെ കയ്യൊപ്പും സംഭാവനകളും കണക്കിലെടുത്ത് കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ചൂടും ജീവനും നല്‍കുന്ന ഒരു വേറിട്ട ചാനലായി ദര്‍ശന ഒരുങ്ങുന്നു. ദൃശ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റത്തിന് മലബാറിന്റെ മണ്ണില്‍ നിന്നും ആദ്യമായി പിറവി എടുക്കുന്ന ഈ സമ്പൂര്‍ണ്ണ ഇന്‍ഫോ എന്‍ടര്‍ടെയിന്മെന്റ് ചാനല്‍ കളമൊരുക്കും എന്ന പ്രഖ്യാപനവുമായി നടത്തുന്ന ദര്‍ശന യുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (20 ജനുവരി 2010, ബുധന്‍) രാത്രി 08:30 ന് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു എന്ന് എസ്. വൈ. എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2268964, 0504261025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് ‘പ്രവാസി മലയാളീസ്’. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.

























