ദല സംഗീതോത്സവം ഹൃദ്യമായി

June 12th, 2011

 

dala-music-festival-inauguration-ePathram

ദുബായ് : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ ത്തിനും പാലക്കാട് പാര്‍ത്ഥ സാരഥീ ക്ഷേത്രോത്സവ ത്തോട് അനുബന്ധിച്ചും നടക്കുന്ന ചെമ്പൈ സംഗീതോത്സവ ത്തിനു പിറകെ ദൈര്‍ഘ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും മൂന്നാമത്തേതാണ് എന്ന് വിശേഷി പ്പിക്കാവുന്നതാണ് ദല സംഗീതോത്സവം എന്ന് സംഗീത വിദ്വാന്‍ കെ. ജി. ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.

ദല സംഗീതോത്സവം കര്‍ണാട്ടിക് സംഗീത സരണി യിലെ പുത്തന്‍ തലമുറയ്ക്ക് പ്രചോദനം ആവുമെന്നും അദ്ദേഹം പറഞ്ഞു.

kg-jayan-at-dala-music-festival-ePathram

ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സംഗീതോത്സവം ഇന്ത്യന്‍ കോണ്‍സല്‍ എ. പി. സിംഗ് ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. കെ. കുമാര്‍, റാഫി ബി. ഫെറി, സുനില്‍കുമാര്‍ എന്നിവര്‍ കെ. ജി. ജയന്‍, ശങ്കരന്‍ നമ്പൂതിരി, നെടുമങ്ങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാട അണിയിച്ചു.

കലാരത്‌നം കെ. ജി. ജയന്‍, യുവകലാ ഭാരതി ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്, കവിയും കര്‍ണാടക സംഗീത രചയിതാവു മായ തൃപ്പൂണിത്തുറ പൂര്‍ണത്രയീ ജയപ്രകാശ്, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി വിജയ മോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, തെന്നിന്ത്യ യിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍, തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്രമോഹന്‍ എന്നിവരടക്കം ദക്ഷിണേന്ത്യ യിലെയും യു. എ. ഇ. യിലെയും പ്രമുഖ സംഗീത പ്രതിഭകള്‍ പങ്കെടുത്ത സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാ ലാപനം നടന്നു.

യു. എ. ഇ. യിലെ സംഗീത പ്രേമികളില്‍ നിന്ന് പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.

– അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതി സെമിനാര്‍ നടന്നു

June 11th, 2011

അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ എന്ന വിഷയത്തെ ആസ്പദമാക്കി  അബുദാബി ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്  ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ. ഇ. ഘടകം പ്രസിഡന്റ്‌  പ്രൊഫ: ഉണ്ണികൃഷ്ണന്‍   ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും  ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ, അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നീ വിഷയത്തെ കുറിച്ചുള്ള പഠനവും സി ഡി യും അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യുണിറ്റ് പ്രസിഡന്റ്‌ കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ അധ്യക്ഷനായിരുന്നു. ഫൈസല്‍ ബാവ ആശംസാ പ്രസംഗം നടത്തി. ധനേഷ് സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി

June 11th, 2011

mf-hussain-artista-epathram

ഷാര്‍ജ്ജ: വിഖ്യാത ചിത്രകാരന്‍ എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തില്‍, ‍ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി അംഗങ്ങളായ ശശിന്‍സ് സാ, ഹരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

ബാച്ച് കുടുംബ സംഗമം ശ്രദ്ധേയമായി

June 11th, 2011

batch-family-meet-ePathram

അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്‌’ കുടുംബ സംഗമം ശ്രദ്ധേയമായി. കലാ സാംസ്കാരിക സാമൂഹിക രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ബാച്ച് കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളെയും വനിത കളെയും ഉള്‍പ്പെടുത്തി ആകര്‍ഷകങ്ങളായ ഗെയിമുകള്‍, ഗാനമേള എന്നിവ കുടുംബ സംഗമത്തിലെ മുഖ്യ ഇനങ്ങള്‍ ആയിരുന്നു.

പ്രസിഡന്‍റ് എം. കെ. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷബീര്‍ മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്ന പുതിയ സംരംഭങ്ങളെ വിശദീകരിച്ചു. പി. സി. ഉമ്മര്‍ കൂട്ടായ്മ കളുടെ ആവശ്യകതയും, പ്രവര്‍ത്തന മേഖലയും പ്രതിപാദിച്ചു.

audiance-batch-meet-ePathram

മലയാളി സമാജം ജനറല്‍ സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ട ബാച്ച് എക്സിക്യൂട്ടീവ്‌ അംഗം കെ. എച്ച്. താഹിര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി യിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ബാച്ച് അംഗ ങ്ങളായ ദയാനന്ദന്‍ മണത്തല, വി. അബ്ദുല്‍ കലാം, ബാച്ച് വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത ഓ. എസ്. എ. റഷീദ്‌, കെ. എസ്. സി. നാടകോത്സവ ത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയ ഷാബിര്‍ ഖാന്‍ എന്നിവരെ ആദരിച്ചു.

batch-award-to-shabir-khan-ePathram

ഷാബിര്‍ ഖാന്‍ ബാച്ച് മോമെന്‍റോ ഏറ്റു വാങ്ങുന്നു

നാട്ടിലേക്ക്‌ യാത്ര തിരിക്കുന്ന വട്ടംപറമ്പില്‍ സുഭാഷിനു യാത്രയയപ്പ്‌ നല്‍കി. ബാച്ച് വനിതാ വിഭാഗം കണ്‍വീനര്‍ ആയി നജ്മാ കബീറിനെ തെരഞ്ഞെടുത്തു.

ബാച്ച് ഇവന്‍റ് കോഡിനേറ്റര്‍ കെ. പി. സക്കരിയ, സി. എം. അബ്ദുല്‍ കരീം എന്നിവര്‍ ഗെയിമുകള്‍ അവതരിപ്പിച്ചു. ഷഹ്മ അബ്ദുല്‍ റഹിമാന്‍, ശബ്ന ലത്തീഫ്‌, സാലി വട്ടേക്കാട്, മുസ്തഫ ഇടക്കഴിയൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗെയിമുകളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷഹല മുഹമ്മദലി മെഗാ നറുക്കെടുപ്പ്‌ വിജയി ആയിരുന്നു. എ. അബ്ദുല്‍ റഹിമാന്‍ ഇടക്കഴിയൂര്‍ നന്ദി പറഞ്ഞു.

രാജേഷ്‌ മണത്തല, ഇ. പി. അബ്ദുല്‍ മജീദ്‌, ഷാഹുമോന്‍ പാലയൂര്‍, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക:

1 അഭിപ്രായം »

സച്ചിദാനന്ദന്‍ കവിതകള്‍ ചര്‍ച്ച ചെയ്തു

June 10th, 2011

sachidanandan-epathram

അബുദാബി : കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍റെ ‘വിക്ക് ‘ എന്ന കവിത ജലീലും ‘സമയം’ എന്ന കവിത ഫൈസല്‍ ബാവയും ചൊല്ലി. കവിതകളെ കുറിച്ചുള്ള പഠനം കൃഷ്ണകുമാറും അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, അഷ്‌റഫ്‌ ചെമ്പാട്, രാജീവ്‌ മുളക്കുഴ തുടങ്ങിയവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ ചര്‍ച്ച നിയന്ത്രിച്ചു.

- സ്വന്തം ലേഖകന്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബ്ലൂസ്റ്റാര്‍ അക്കാദമിക് അവാര്‍ഡ്ദാനം
Next »Next Page » ബാച്ച് കുടുംബ സംഗമം ശ്രദ്ധേയമായി »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine