ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്ക് ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസി കളെ ക്ഷേമനിധി യുടെ ഭാഗമാക്കാന്‍ ഖത്തറിലെ സാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്ത മാക്കാന്‍ തീരുമാനിച്ചു.
ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്‍റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കൊല്ലം ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ടത്ര രീതിയില്‍ പ്രവാസികളില്‍ എത്തിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയ പ്പെട്ടിരുന്നു.
കേരള ത്തിലെ സര്‍ക്കാര്‍ മാറിയ ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ക്ഷേമനിധി പ്രവാസി കളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങണം എന്ന് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, റഫീഖ് പുന്നയൂര്‍ക്കുളം, അഷറഫ് പൊന്നാനി, അര്‍ഷാദ്, തെരുവത്ത് ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രവാസി ക്ഷേമ നിധിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഖത്തറില്‍ വിളിക്കുക :
55 62 86 26 – 77 94 21 69 ( അഡ്വ. ജാഫര്‍ഖാന്‍), 55 07 10 59 (അഡ്വ. അബൂബക്കര്‍), 77 94 02 25 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).
സംഘടന യുമായി ബന്ധപ്പെട്ടാല്‍ ക്ഷേമ നിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.