ദുബായ് : യു. എ. ഇ. പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം നവംബര്‍ 18 വെള്ളിയാഴ്ച ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കും.
കാലത്ത് 10 മണിക്ക് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ അവതരി പ്പിക്കുന്ന വിവിധ കലാ പരിപാടി കള്‍, ഓണ സദ്യ, വാര്‍ഷിക പൊതു യോഗം എന്നിങ്ങനെ പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുണ്ടാവും.
പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ആലോചനാ യോഗ ത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ പുല്ലൂറ്റ്, സാബു പി. ഡി., മധു പി. എസ്., സുരേഷ് എന്‍. വി., ജയറാം സി. എസ്., ഷാജി.വി. ആര്‍., അശ്‌റഫ് കൊടുങ്ങല്ലൂര്‍, ജിബിന്‍ ജനാര്‍ദ്ദനന്‍, സതീഷ് ബാബു പി. കെ., സജയന്‍ പി. ബി. എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഡോള്‍. കെ. വി. സ്വാഗതവും സുനില്‍. വി. എസ്. നന്ദിയും പറഞ്ഞു





അബുദാബി : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി പുറത്തിറക്കുന്ന വാര്‍ഷിക പതിപ്പിലേക്ക് യു. എ. ഇ. യിലെ മലയാളി എഴുത്തു കാരില്‍ നിന്ന് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ക്ഷണി ക്കുന്നു. സൃഷ്ടികള്‍ നവംബര്‍ 30 നു മുന്‍പ് പോസ്റ്റില്‍ അയക്കണം. 




























