ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ് തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ് ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ് ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. എന്നാല്‍ ഓഫീസ് എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍