ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ദേശീയദിന ആഘോഷം

December 2nd, 2011

gvr-nri-national-day-salute-uae-ePathram
ദുബായ് : ഗള്‍ഫിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മ ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. യുടെ ദേശീയദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സല്യൂട്ട് യു. എ. ഇ. 2011 എന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍ പേഴ്സനും ഗുരുവായൂര്‍ നിവാസിയും നാട്ടിക എം. എല്‍. എ. യുമായ ഗീതാ ഗോപി, ചലച്ചിത്ര സംവിധായകന്‍ സിദ്ധീഖ്‌, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍, പ്രമുഖ വ്യവസായി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഗുരുവായൂര്‍ ചേംബര്‍ പ്രസിഡന്‍റ് മുഹമ്മദ്‌ യാസീന്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ദുബായിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാല്‍, വിവേക്‌, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 57 40 808, 050 80 60 821

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പകല്‍ കിനാവന്‍റെ ചിത്ര പ്രദര്‍ശനം

December 2nd, 2011

day-dreamer-pakal-kinavan-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഫോട്ടോ ഗ്രാഫറും ബ്ലോഗറു മായ പകല്‍ കിനാവന്‍ ഒരുക്കുന്ന ചിത്ര പ്രദര്‍ശനം through a glass darkly ദുബായ് ഫെസ്റ്റിവെല്‍ സെന്‍ററിലെ ഫെസ്റ്റിവെല്‍ സിറ്റി യില്‍ ഡിസംബര്‍ 2 വെള്ളിയാഴ്ച ഉച്ചക്ക്‌ 12 മുതല്‍ രാത്രി 9 മണി വരെ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഈദ് മീറ്റ്‌ – 2011

December 2nd, 2011

oruma-logo-epathramദുബായ് : ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് – ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്-2011’ ദുബായ് സഫാ പാര്‍ക്കില്‍ ഡിസംബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ച ചേരുന്നു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ പത്തു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പരിപാടികള്‍.
വിശദ വിവരങ്ങള്‍ക്ക്: 050 26 39 756, 050 78 49 672, 055 91 36 022

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തില്‍ മലയാളി കലാകാരന്മാരുടെ ചിത്ര സമ്മാനം

December 1st, 2011

suveeran-at-ksc-artista-national-day-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും കേരളാ സോഷ്യല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര കലാ ക്യാമ്പ്, പ്രശസ്ത നാടക – സിനിമാ സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

mulakkuzha-artista-art-group-ePathram

ചിത്രകാരന്മാരായ ശശിന്‍സാ, രാജീവ്‌ മുളക്കുഴ, അജിത്‌, റോയി മാത്യു, രാജേഷ്‌ ബാബു, ജോഷി ഒഡേസ, ഷാബു എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.

shabu-artista-art-group-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. സൈനുദ്ധീന്‍ അന്‍സാരി, കലാ വിഭാഗം സെക്രട്ടറി മോഹന്‍ദാസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ. എസ്. സി. പ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു.

roy-mathew-artista-art-group-ePathram

കെ. കെ. കൃഷ്ണ കുമാര്‍, ഫൈസല്‍ ബാവ, സുഭാഷ്‌ ചന്ദ്ര എന്നിവര്‍ ക്യാമ്പിനു നേതൃത്വം വഹിച്ചു.

- pma

വായിക്കുക: ,

1 അഭിപ്രായം »

കെ. എം. സി. സി. യുടെ ‘സല്യൂട്ടിംഗ് ദി നേഷന്‍’

December 1st, 2011

uae-national-day-celebration-ePathram

ദുബായ്: ജീവസന്ധാരണ ത്തിനുള്ള വഴി തേടി കടല്‍ കടന്ന മലയാളി കള്‍ അടക്കമുള്ള ലക്ഷ ക്കണക്കിന് പ്രവാസി സമൂഹ ത്തിന് കാരുണ്യമേകിയ യു. എ. ഇ. ക്ക്, ‘പ്രിയ രാഷ്ട്രമേ, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്’ എന്ന് അറബി യില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഒരുക്കിയ ‘സല്യൂട്ടിംഗ് ദി നാഷന്‍’ അഭിവാദ്യ റാലി യു. എ. ഇ. യുടെ ചരിത്ര ത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.

dubai-kmcc-national-day-ePathram

‘മലയാളി കളുടെ ആത്മാര്‍ത്ഥയും അര്‍പ്പണ ബോധവും യു. എ. ഇ. യോടുള്ള സ്‌നേഹവും ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളൊരുക്കിയ ഈ സംഗമം ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. ഞങ്ങളുടെ ആഘോഷ വേളയെ ധന്യമാക്കിയ നിങ്ങളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വെറുമൊരു നന്ദി വാക്ക് രേഖപ്പെടുത്തിന്നില്ല. ഒരേ മനസോടെ ഉറ്റ സഹോദരന്മാരായി ജീവിച്ചു തെളിയിച്ച വരാണല്ലോ നാം.’  ദുബായ് സി. ഐ. ഡി. തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ – യു. എ. ഇ. ബന്ധത്തിന്, വിശേഷിച്ച് മലയാളി കളും യു. എ. ഇ. യും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയ ജനാവലി രചിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതി സാഹിബ്‌ സ്മാരക അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു
Next »Next Page » ദേശീയ ദിനത്തില്‍ മലയാളി കലാകാരന്മാരുടെ ചിത്ര സമ്മാനം »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine