അബുദാബി : ‘വെട്ടം’ കേരളത്തില്‍ പാലാരിവട്ടത്തു സംഘടിപ്പിച്ച സൌഹൃദ സംഗമത്തിന് ശേഷം യു. എ. ഇ. യിലെ വെട്ടം അംഗങ്ങളുടെ ഒത്തുചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍ ‘ ഇന്ന് അബുദാബിയില്‍ നടക്കും. സൌഹൃദ സംഗമത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ വെട്ടം ഗ്രൂപ്പില്‍ കാണുവാന്‍ സാധിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പേരു പോലെ ചിന്തയിലും പ്രവര്‍ത്തിയിലും നേരിന്റെ, നന്മയുടെ, സാഹോദര്യത്തിന്‍റെ ഒരു തരി വെട്ടം പകരാനായാല്‍ ധന്യമായ് ഈ ഇടം എന്ന സത്യസന്ധമായ ചിന്തയിലുടെ ഉണ്ടാക്കിയ ഒരു കൂട്ടായ്മയാണ് വെട്ടം എന്നും നമ്മെയും സമൂഹത്തേയും ബാധിക്കുന്ന ഏതു വിഷയവും സംയമനത്തോടെ ചര്‍ച്ച ചെയ്യപ്പെടണം എന്ന നല്ല വിചാരമാണ് വെട്ടത്തിനുള്ളത് എന്നും വെട്ടം ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്ത അയച്ചത് : ആന്റണി വിന്‍സെന്റ്