അബുദാബി : അബുദാബി ശക്തി തിയേറ്റെഴ്സ്ന്റെ 32ആം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ശക്തി പ്രവര്‍ത്തകരും സഹോദര സംഘടനാ പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ നവംബര്‍ 3 വൈകീട്ട് 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും. 32 ശക്തി ഗായകര്‍ അണി നിരക്കുന്ന ശക്തി ഗീതം സംഘ ഗാനം, പ്രമോദ് പയ്യന്നുര്‍ സംവിധാനം ചെയ്ത നാടകം ബഹബക്, കോല്‍ക്കളി, സംഘ നൃത്തം, സംഗീത ശില്പം, വില്ലടിച്ചാന്‍ പാട്ട്, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും.