അബുദാബി : അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഫെബ്രുവരി 6, 7 തിയ്യതി കളില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറര മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഖലീഫാ നാസര്‍ മുഹമ്മദ് അല്‍ സുവൈദി, പദ്മശ്രീ എം. എ. യൂസഫലി, ഡോ. കെ. പി. ഹുസൈന്‍ തുടങ്ങിയവരും സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടന ദിവസം സ്‌കൂളിലെ ആറു മുതല്‍ പത്ത് വരെ ക്ലാസ്സു കളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 7 ചൊവ്വാഴ്ച കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ അഞ്ചു വരെ യുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ പരിപാടി കള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്
പരിപാടി കളെ കുറിച്ച് വിശദീകരിക്കാന്‍ അല്‍ നൂര്‍ സ്‌കൂളില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ്, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും സ്‌കൂള്‍ ചെയര്‍ മാനുമായ പി. ബാവ ഹാജി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. യു. അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.
അബുദാബി യിലെ അംഗീകൃത ഇന്ത്യന്‍ സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ മദീനാ സായിദില്‍ 1986 ല്‍ ഒരു ചെറിയ വില്ലയില്‍ ആരംഭിച്ച അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ഇപ്പോള്‍ അല്‍ ഫലാഹ് സ്ട്രീറ്റിലെ 3 വില്ലകളിലായി പ്രവര്‍ത്തിക്കുന്നു.
ഇപ്പോള്‍ സ്കൂളില്‍ 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട് . 1995 മുതല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയില്‍ 100 ശതമാനം വിജയം കൈ വരിച്ചു വരുന്നു. മികച്ച അക്കാദമിക് നിലവാരവും മിതമായ ഫീസ് നിരക്കും അല്‍ നൂര്‍ സ്‌കൂളിന്റെ പ്രത്യേകത യാണ്. മാത്രമല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഫീസ് ഇളവും നല്‍കി വരുന്നു. ഫീസ് അടക്കാത്ത ത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെയും ഇന്നുവരെ ക്ലാസ്സിനു പുറത്തു നിര്‍ത്തി യിട്ടില്ല . എന്നും സംഘാടകര്‍ പറഞ്ഞു. ഗാന്ധി സ്റ്റഡി സെന്ററിന്റെ ഗള്‍ഫിലെ ആദ്യത്തെ പഠന കേന്ദ്രം ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഗ്രന്ഥ ശാലാ പ്രവര്‍ത്തന ത്തിന് യുനെസ്‌കോ സഹായവും ലഭിച്ച ആദ്യ ഇന്ത്യന്‍ സ്കൂള്‍ ആണിത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം