ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു

January 23rd, 2012

fireplace-epathram

മനാമ:തണുപ്പകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു. ബഹ്റൈനിലെ ഹമദ് ടൌണിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ‍. കൊല്ലം സ്വദേശി ലാലു, കോഴിക്കോട് വടകര സ്വദേശികളായ ബാബു, നകുലന്‍, പ്രിയേഷ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി സുനിലിനെയാണ് പുക ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. താമസ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍  തണുപ്പകറ്റാനായി കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇവരുടെ മുറിയിലെത്തിയ ഒരു സുഹൃത്താണ് അഞ്ച് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന്  ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും  നാലും പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായിട്ടാണ് വിവരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ അതി ശൈത്യം

January 23rd, 2012

kuwait-epathram

കുവൈത്ത്: അതി ശൈത്യത്തിന്റെ പിടിയിലായ കുവൈത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യം സമീപകാലത്തെങ്ങും അനുഭവിക്കാത്തത്ര അതി ശൈത്യത്തിന്റെ പിടിയിലായതോടെ ജന ജീവിതം ദുസ്സഹമാക്കി യിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളായ സാന്‍മിയില്‍ മൈനസ്  3 ഡിഗ്രിയും അബ്ദലയില്‍ മൈനസ് 2 ഡിഗ്രിയും വിമാനത്താവളത്തിലും മറ്റ് പ്രദേശങ്ങളിലും പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അനുഭവപ്പെട്ട ശക്തമായ ശീതക്കാറ്റും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ശീതക്കാറ്റ് അതോടൊപ്പം ഉണ്ടായ പൊടിക്കാറ്റും ജനജീവിതത്തെ തടസ്സപ്പെടുത്തി. കടുത്ത തണുപ്പ് വരും ദിവസങ്ങളില്‍ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികളുമായി പുറത്ത് പോകുന്ന കുടുംബങ്ങള്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് അതിശക്തമായി ആഞ്ഞടിക്കുന്നതിന്റെ ഫലമായിട്ടാണ് ഗള്‍ഫ് മേഖലയിലുടനീളം കടുത്ത ശൈത്യം അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള

January 21st, 2012

അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ധിച്ച് ജനുവരി 27 വെള്ളിയാഴ്ച അല്‍ ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിക്കുന്നു. ഉച്ച കഴിഞ്ഞ് ഒന്നര മണി മുതല്‍ രാത്രി ഒന്‍പതര വരെ അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി. നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന മേളയാണ് ഇത് . കളറിംഗ്, പെയിന്റിംഗ്, കവിതാലാപനം, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയും ഉണ്ടായിരിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹ ത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തിത്വ ങ്ങളും പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 39 233, 050 67 43 090.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെയ്ക് പുതിയ ഭാരവാഹികള്‍

January 21st, 2012

wake-logo-epathram ദുബായ് : കണ്ണൂര്‍ ജില്ല ക്കാരുടെ പ്രവാസി കൂട്ടായ്മയായ വെയ്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ പണക്കാട്ട് , ജനറല്‍ സെക്രട്ടറി : ടി. പി. സുധീഷ്‌ . ട്രഷറര്‍ : കെ. പി. മസൂദ്‌. മറ്റ് ഭാരവാഹികള്‍ : മുഹമ്മദ് അന്‍സാരി, എം. പി. മുരളി, കെ. പി. സുരേഷ് കുമാര്‍ (വൈസ് പ്രസി), മോഹന്‍ദാസ്, ബാലന്‍ നായര്‍ , ഷാകിര്‍ കൂമ്പയില്‍ (ജോയിന്റ് സെക്രറിമാര്‍ ), എം. കെ. ഹരിദാസ്, കെ. പി. മുനീര്‍ (ജോയിന്റ് ട്രഷറര്‍ )എന്നിവരാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം
Next »Next Page » കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine