അഴീക്കോടിന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു

January 27th, 2012

dala-basheer-thikkodi-manikandhan-epathram

ദുബായ് : കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അദ്ധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം കേരളത്തിന് തീരാനഷ്ടമാണ്. അനീതിക്കും അധര്‍മ്മത്തിനും അഴിമതിക്കും ആര്‍ഭാടത്തിനും സ്വജനപക്ഷപാതത്തിനും വര്‍ഗ്ഗീയത ക്കും ജാതീയതക്കും എന്നു വേണ്ട മനുഷ്യ കുലത്തിന് ഹാനികരമായ എന്തിനെയും എതിര്‍ക്കാന്‍ നിര്‍ഭയം പടവാള്‍ ഉയര്‍ത്തിയ ആ പോരാളിയുടെ സ്മരണക്കു മുന്നില്‍ ദല ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

dala-azhikode-epathram

ദല അവാര്‍ഡ് ജേതാവു കൂടിയായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ ദല ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ദല പ്രസിഡണ്ട് കെ. ജെ. മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി, മണികണ്ഠന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പി. പി. അഷറഫ് സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

January 27th, 2012

അബുദാബി : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ്‌ ടി. എ. ഖാദറിന്റെ അദ്ധ്യക്ഷത യില്‍ അബൂദാബി യില്‍ ചേര്‍ന്നു. ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി യോഗം ഉല്‍ഘാടനം ചെയ്തു.

പുതിയ വര്‍ഷ ത്തേക്കുള്ള ഭാരവാഹികളായി ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍ ) മുഹമ്മദ് ബിന്‍ അവാസ് (വൈസ് ചെയര്‍മാന്‍ ) ടി. കെ. മൊയ്തീന്‍ കുഞ്ഞി (വര്‍ക്കിംഗ് പ്രസിഡന്റ്) ഖാദര്‍ എ. ടി. കെ, ബഷീര്‍ ബി. എ. (വൈസ് പ്രസിഡന്റ്)റഫീഖ് എ. ടി. (ജനറല്‍ സെക്രട്ടറി) കബീര്‍ എ. എം. കെ, സമീര്‍ മീത്തല്‍ (ജോയിന്‍റ് സിക്രട്ടറി)ജഅഫര്‍ കെ. കെ. (ട്രഷര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യില്‍ നിന്നും അഞ്ചും ഏഴും ക്ലാസ്സു കളില്‍ നിന്ന് പൊതു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ആലൂര്‍ മൈക്കുഴി മസ്ജിദിന്റെ നിര്‍മ്മാണ ത്തിന് ധന സഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്ന മുന്‍ പ്രസിഡന്റ് ടി. എ. ഖാദറിന് യോഗം യാത്രയയപ്പ് നല്‍കി. റഫീഖ് എ.ടി. സ്വാഗതവും കബീര്‍ എ. എം. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാം സര്‍ഗസംഗമം വെള്ളിയാഴ്​ച

January 26th, 2012

palm-pusthakappura-epathram ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘ ത്തിന്റെ വാര്‍ഷികാ ഘോഷവും സര്‍ഗ സംഗമവും ജനുവരി 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. യു. എ. ഇ. യിലെ മികച്ച സാഹിത്യ കാരനുള്ള അക്ഷരമുദ്ര പുരസ്‌കാരം ലത്തീഫ് മമ്മി യൂരിനും സേവന പ്രവര്‍ത്തനങ്ങള്‍ ക്കുള്ള സേവനമുദ്ര പുരസ്‌കാരം സലാം പാപ്പിനിശ്ശേരിക്കും അക്ഷര തൂലിക പുരസ്‌കാരം സോണിയാ റഫീഖിനും രമേഷ് പെരുമ്പിലാവിനും  സമ്മാനിക്കും. വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സര ത്തിലെ വിജയി കള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.

palm-sarga-sangamam-ePathram
പാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിഖ്യാത സാഹിത്യകാരന്‍ കാക്കനാട ന്റെ ‘ബര്‍സാതി’ എന്ന നോവലി ന്റെയും പ്രശസ്ത കഥാകൃത്ത് സോമന്‍ കരിവെള്ളൂരിന്റെ ‘മഞ്ഞ് കൂടാരങ്ങള്‍ ‘ എന്ന മിനിക്കഥാ സമാഹാരവും നാടക കൃത്ത് ജോസ് കോയിവിള യുടെ നാടക പഠനം ‘പ്രഫഷണല്‍ നാടകം മൂല്യവും മൂല്യച്യുതിയും’ എന്ന പുസ്‌തക ത്തിന്റെയും പ്രകാശനം ചടങ്ങില്‍ വെച്ച് നടത്തും. കാക്കനാടന്‍ നഗറില്‍ നടക്കുന്ന പരിപാടി യില്‍ കാക്കനാടന്‍ അനുസ്മരണവും കഥയരങ്ങും കവിയരങ്ങും ഉണ്ടാകും. ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് ഉദ്ഘാടനം ചെയ്യും.

പാം പ്രസിഡന്റും നോവലിസ്റ്റു മായ വിജു. സി. പരവൂര്‍ അദ്ധ്യക്ഷത വഹിക്കും. പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജി, കെ. ബാലകൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 82 50 534 (സുകുമാരന്‍ വെങ്ങാട്)

-അയച്ചു തന്നത് : വെള്ളയോടന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം

January 25th, 2012
ദു

ദുബായ്: കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ടുകളുടെ മഹാ സമ്മേളനത്തിനു ദുബായ് വേദിയാകുന്നു. ജനുവരി 26 മുതല്‍ 28 വരെ ഷേഖ് സായിദ് റോഡില്‍ ഉള്ള ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം ആര്‍ക്കിടെക്ടുകള്‍ ചടങ്ങില്‍ സംബന്ധിക്കും.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഈയിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം- എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടാങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒപ്പം കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
അറിവു പങ്കുവെക്കുന്നതോടൊപ്പം കേരളത്തിലെ ആര്‍ക്കിടെക്ട്ചറിനെ കുറിച്ചും മലയാളി ആര്‍ക്കിടെക്ടുകളെ കുറിച്ചും ലോകത്തിനു പരിചയപ്പെടുത്തുവാന്‍ കൂടെ ആണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടക സംഘം അംഗങ്ങളും ആര്‍ക്കിടെക്ടുമാരുമായ സുനില്‍. പി. സ്റ്റാന്‍‌ലിയും, സി. നജീബും, സുധീറും e-പത്രത്തോട് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴീക്കോട്‌ മാഷിന്റെ നിര്യാണത്തില്‍ മറുനാടന്‍ മലയാളികളുടെ അനുശോചന പ്രവാഹം

January 25th, 2012

പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്‍റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന്‌ പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന്‌ മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ അബുദാബി

അഴീക്കോട്‌ മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട്‌ മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.

അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട്‌ മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ  മുന്നില്‍ നിന്ന്  നയിച്ച  സുകുമാര്‍  അഴീക്കോടിന്റെ  നിര്യാണത്തില്‍  യുവകലാസാഹിതി  യു.എ.ഇ  പ്രസിഡന്റ്‌  പി.എന്‍ വിനയചന്ദ്രനും  ജനറല്‍  സെക്രെട്ടെറി  ഇ.ആര്‍.ജോഷിയും  അനുശോചിച്ചു. പകരം  വെക്കാനില്ലാത്ത  പ്രതിഭയെയാണ്  അഴീക്കോടിന്റെ  നിര്യാണത്തോടെ  നഷ്ടമായതെന്ന്  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും  , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ ,  അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത്  ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും  ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാ‌വുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍  നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍  ശ്രീ സുകുമാർ അഴീക്കോട്  മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം  ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ്‌ അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു
Next »Next Page » ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine