ദോഹ : ഒരു നല്ല നാളെ സ്വപ്നം കാണുന്ന പ്രവാസി തന്‍റെ സാമ്പത്തികവും തൊഴില്‍ പരവുമായ അവസ്ഥ നാട്ടിലുള്ള അടുത്ത ബന്ധുക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കണം എന്ന്‍ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായ പ്പെട്ടു.
ഗള്‍ഫില്‍ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ജീവിക്കുന്ന പ്രവാസി യുടെ വ്യക്തമായ ചിത്രമല്ല പലപ്പോഴും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ഇതു കൊണ്ട് തന്നെ പ്രവാസി കഷ്ടപ്പെട്ട് നാട്ടിലേക്ക് അയക്കുന്ന പണം അടുത്ത ബന്ധുക്കള്‍ ദുര്‍വ്യയം ചെയ്യുന്നതിന് ഇടയാക്കുന്നു.
അത്യാവശ്യ ങ്ങളും ആവശ്യങ്ങളും അനാവശ്യ ങ്ങളും നിറവേറ്റിയ ശേഷം മാത്രം സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് പ്രവാസിക്ക് വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്നത്. ഈ അവസ്ഥ മാറി ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സമ്പാദ്യശീലം വളര്‍ത്താനും പ്രവാസി തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ 17, 18 തീയതി കളില്‍ ദോഹ യില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളന ത്തിന്‍റെ മുന്നോടി യായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അബൂ ഹമൂറിലെ ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രവാസി അറിയാന്‍’ എന്ന ബോധ വത്കരണ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു കെ. വി. ഷംസുദ്ധീന്‍.