സാഹിത്യ സദസ്സ്‌ സംവാദ വേദിയായി

November 28th, 2011

benyamin-ksc-shakthi-literary-wing-ePathram
അബുദാബി : കെ. എസ്‌. സി. സാഹിത്യ വിഭാഗവും ശക്തി സാഹിത്യ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘സാഹിത്യ സദസ്സ്’ സമകാലീന നോവല്‍ – ചെറുകഥാ സാഹിത്യ സംവാദ ങ്ങളുടെ സമ്മോഹന വേദിയായി.

അനുസ്മരണ സമ്മേളനം, സാഹിത്യ സംവാദം എന്നീ രണ്ടു വിഭാഗ ങ്ങളിലായാണ് സാഹിത്യ സദസ്സ് ഒരുക്കിയത്. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി ആമുഖ പ്രഭാഷണം നടത്തി.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ അദ്ധ്യക്ഷത വഹിച്ച സാഹിത്യ സംവാദ ത്തില്‍ ബെന്യാമിന്‍ ചെറുകഥാ സാഹിത്യത്തെ കുറിച്ചും കെ. പി. രാമനുണ്ണി സമകാലീന നോവല്‍ സാഹിത്യത്തെ കുറിച്ചും സംസാരിച്ചു.

ksc-shakthi-literary-wing-ePathram

അനുസ്മരണ സമ്മേളനത്തിനു കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാമനുണ്ണി വയലാര്‍ – ചെറുകാട് അനുസ്മരണ പ്രഭാഷണവും ബെന്യാമിന്‍ ടി. വി. കൊച്ചു ബാവ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചകവാതക പൈപ്പില്‍ തീ പടര്‍ന്ന്‍ ഉഗ്രസ്ഫോടനം

November 28th, 2011

abu dabhi pipeline explosion-epathram

അബുദാബി: എട്ടുനില കെട്ടിടത്തിലെ പാചകവാതക പൈപ്പിനു തീ പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മുസഫ്ഫ ഷാബിയ പത്തില്‍ ഇന്നലെ വെളുപ്പിന് മൂന്നുമണി യോടെയാണ് സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് ഇരുപതിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. പരിസരത്ത്‌ പാര്‍ക്ക് ചെയ്തിരുന്ന അന്‍പതോളം കാറുകള്‍ ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിന്റെ ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. സമീപ വാസികള്‍ എല്ലാം തന്നെ ഭൂമികുലുക്ക മാണെന്ന് കരുതി പുറത്തേക്കോടി. പാചകവാതക ലൈനില്‍ ഉണ്ടായ ചോര്ച്ചയാണ് അപകടകാരണമെന്ന് കരുതുന്നു. തക്ക സമയത്ത്‌ തന്നെ സിവില്‍ ഡിഫന്‍സും പോലീസും എത്തി നിയന്ത്രണം ഏറ്റെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഞാന്‍ പ്രവാസിയുടെ മകന്‍ പ്രകാശനം ചെയ്തു

November 27th, 2011

njaan-pravasiyude-makan-book-release-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററും ശക്തി തിയ്യറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ വെച്ച് സൈനുദ്ധീന്‍ ഖുറൈഷി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍’  എന്ന ചെറുകഥാ സമാഹാരം പ്രമുഖ എഴുത്തുകാരായ ബെന്യാമിനും കെ. പി. രാമനുണ്ണി യും ചേര്‍ന്ന് പ്രകാശനം ചെയ്തു.

sainudheen-quraishy-book-release-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ശക്തി പ്രസിഡന്‍റ് പി. പത്മനാഭന്‍, ശക്തി വൈസ്‌ പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജബ്ബാരി എന്നിവര്‍ സന്നിഹിത രായിരുന്നു. കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി പുസ്തകം പരിചയ പ്പെടുത്തി. സൈനുദ്ധീന്‍ ഖുറൈഷി നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോംബെ എസ്. കമാലിനെ ആദരിക്കുന്നു

November 27th, 2011

musician-bombay-s-kamal-ePathramദുബായ്  : പ്രശസ്ത ഗായകനും സംഗീത സംവിധായക നുമായ ബോംബെ എസ്. കമാലിനെ സഹായിക്കാനും  പാടി പതിഞ്ഞ ആദ്ദേഹത്തിന്‍റെ പാട്ടുകള്‍ കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ സംഗീത നിശ സംഘടി പ്പിക്കാനും ബഷീര്‍ തിക്കോടി യുടെ നേതൃത്വ ത്തില്‍ സബാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാധികാരി കളുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവല്‍ക്കരിച്ചു.

നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറു കണക്കിന് പാട്ടുകള്‍ മലയാള ത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച കമാലിന്‍റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം കൂടിയാണ് ജനുവരി ആദ്യവാരം ദുബൈയില്‍ അരങ്ങേറുന്നത്.

സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത കമാലിനെ സഹായി ക്കാനുള്ള ഉദ്യമ ങ്ങള്‍ക്ക് യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്.

യോഗത്തില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍, ചന്ദ്രന്‍ ആയഞ്ചേരി, ഷുക്കൂര്‍ ഉടുമ്പുന്തല, അമീറലി, നാസര്‍ ഊരകം, ഷാജി ഹനീഫ്, കാസിം കളത്തില്‍, ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും അന്‍വര്‍ മാജിക് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‌സഹൃദയ അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

November 27th, 2011

ദുബായ് : കേരളാ റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം), സലഫി ടൈംസ് ഫ്രീ ജേര്‍ണല്‍ എന്നിവര്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തി യിട്ടുള്ള സഹൃദയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. നാലു പതിറ്റാണ്ടായി വിവിധ ജനസേവന കര്‍മ്മ രംഗങ്ങളില്‍ അര്‍ഹരായ, തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് നാട്ടിലും മറുനാട്ടിലും സമ്മാനിക്കുന്നതാണ് സഹൃദയ അവാര്‍ഡ്.

സാഹിത്യ സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖരായവര്‍ ഉള്‍ക്കൊള്ളുന്ന അവാര്‍ഡ്‌ നിര്‍ണ്ണയ ഉപദേശക സമിതിയും സലഫി ടൈംസ് ഓണ്‍ലൈന്‍ വഴി ജനകീയാംഗീകാര ത്തോടെ യുമാണ് സഹൃദയ അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത്. എന്‍ട്രികള്‍ ഡിസംബര്‍ 15 ന് മുന്‍പേ അയയ്ക്കണം

അയക്കേണ്ടതായ വിലാസം :
കോര്‍ഡിനേറ്റര്‍, സഹൃദയ അവാര്‍ഡ് കമ്മിറ്റി, 43/656, ആനന്ദ് ഭവന്‍, കൊച്ചിന്‍. 18. ഇ-മെയില്‍ : vayanadubai at gmail dot com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല പാചക മത്സരം : ‘കൈപ്പുണ്യം’ ഏഴ് പേര്‍ പാചക റാണിമാര്‍
Next »Next Page » ബോംബെ എസ്. കമാലിനെ ആദരിക്കുന്നു »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine