ഷാര്‍ജ : ചങ്ങനാശ്ശേരി അതിരൂപത ശതോത്തര രജത ജൂബിലി യുടെ യു. എ. ഇ. തല ഉദ്ഘാടനം ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് ദേവാലയ ത്തില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു.
പാവങ്ങളെ കുറിച്ചുള്ള ചിന്തയും കരുതലു മായിരിക്കണം ഈ ജൂബിലി യുടെ സന്ദേശമെന്നു പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. ഫാ. ആനി സേവ്യര്‍, ഫാ. ജേക്കബ് കാട്ടടിയില്‍, ജേക്കബ് കുഞ്ഞ്, ജോളി ജോര്‍ജ്ജ് കാവാലം, ബിജു മാത്യു, ജസ്റ്റിന്‍ കട്ടക്കയം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുവജന പ്രതിനിധി ജാന്‍സ് അഗസ്റ്റിന്‍, കുട്ടികളുടെ പ്രതിനിധി ജെറിന്‍ വര്‍ഗ്ഗിസ്, വനിതാ പ്രതിനിധി സെലീന എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ഉദ്ഘാടന സമ്മേള നത്തോടനു ബന്ധിച്ചു നടത്തപ്പെട്ട വിരുന്നു സല്കാരത്തിലും, കലാ സാംസ്കാരിക പരിപാടി കളിലും നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.
ജോര്‍ജ്ജ് കോലഞ്ചേരി, ജോസഫ് കളത്തില്‍, മാത്യു ജോസഫ്, ജോസഫ് ചാക്കോ, ബെന്നി ഇടയാടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.