അബുദാബി യില്‍ നബിദിനാഘോഷം ശ്രദ്ധേയമായി

February 6th, 2012

abdul-hakeem-azhari-ePathram
അബുദാബി : നബി ദിനാഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യിലെ വിവിധ പള്ളി കളില്‍ നബികീര്‍ത്തന സദസ്സുകള്‍ നടക്കുകയുണ്ടായി. ഐ. സി. എഫ്. അബുദാബി യില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ അബുദാബി എന്‍ എം സി ആശു പത്രിക്ക് സമീപമുള്ള ബിന്‍ഹമൂദ പള്ളി യിലും വൈകുന്നേരം പഴയ പാസ്പോര്‍ട്ട്‌ റോഡിനടുത്തുള്ള അബ്ദുല്‍ ഖാലിക് പള്ളി യിലും നിരവധി വിശ്വാ സികള്‍ പങ്കെടുത്ത പരിപാടിക്ക് ഡോ.അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി , മുസ്തഫ ദാരിമി , ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നബികീര്‍ത്തന സദസ്സ്, കൂട്ടു പ്രാര്‍ത്ഥന, അന്നദാനം തുടങ്ങിയവ നടക്കുക യുണ്ടായി.

abudhabi-ssf-meeladu-nabi-2012-ePathram

ലോകാനുഗ്രഹിയായ തിരുനബി ഉയര്‍ത്തി പ്പിടിച്ചത് മാനവികത യാണ് എന്നും അതിനാല്‍ ഇസ്ലാം സമ്പൂര്‍ണ്ണ മാനവികത യാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. അസ്ഹരി അഭിപ്രായപ്പെട്ടു. തിരുനബി യെയും അവിടുന്നു മായി ബന്ധപ്പെട്ട എല്ലാം അവിടത്തെ ജന്മദിനം, മിഅറാജ്‌ പോലുള്ള നബി യുടെ ജീവിത ത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ , അവിടത്തെ തിരു ശേഷിപ്പു കള്‍ എല്ലാം ബഹുമാനിക്കലും ആദരിക്കലും വിശ്വാസിയുടെ കടമ യാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചടങ്ങില്‍ മുസ്തഫ ദാരിമി പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കി.

-അബ്ദുള്ള കൊട്ടപ്പോയില്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈത്ത് പ്രധാനമന്ത്രി രാജിവെച്ചു

February 6th, 2012

kuwait-prime-minister-sheikh-jaber-al-mubarak-ePathram
കുവൈത്ത് : പുതിയ മന്ത്രി സഭാ രൂപീകരണ ത്തിന്റെ മുന്നോടി യായി പ്രധാന മന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബ യുടെ നേതൃത്വ ത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജി വെച്ചു. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ യുടെ കൊട്ടാര ത്തില്‍ എത്തിയാണ് പ്രധാനമന്ത്രി രാജി അമീറിന് കൈമാറിയത്.

മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അല്‍ സബ പാര്‍ലമെന്‍റില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച കുറ്റാരോപണത്തെ ത്തുടര്‍ന്ന് രാജി വെക്കുക യായിരുന്നു. മന്ത്രിസഭ പിരിച്ചു വിട്ട ശേഷം 2011 നവംബര്‍ 30ന് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ പുതിയ പ്രധാന മന്ത്രി യായി അന്നത്തെ ഉപ പ്രധാന മന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രി യുമായ ഷേഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹാമദ് അല്‍ സബയെ നിയമിക്കുക യായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍നൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍

February 6th, 2012

abudhabi-al-noor-school-ePathram
അബുദാബി : അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഫെബ്രുവരി 6, 7 തിയ്യതി കളില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറര മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഖലീഫാ നാസര്‍ മുഹമ്മദ് അല്‍ സുവൈദി, പദ്മശ്രീ എം. എ. യൂസഫലി, ഡോ. കെ. പി. ഹുസൈന്‍ തുടങ്ങിയവരും സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ഉദ്ഘാടന ദിവസം സ്‌കൂളിലെ ആറു മുതല്‍ പത്ത് വരെ ക്ലാസ്സു കളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 7 ചൊവ്വാഴ്ച കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ അഞ്ചു വരെ യുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ പരിപാടി കള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്

press-meet-al-noor-indian-school-silver-jubilee-ePathram

പരിപാടി കളെ കുറിച്ച് വിശദീകരിക്കാന്‍ അല്‍ നൂര്‍ സ്‌കൂളില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ്, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും സ്‌കൂള്‍ ചെയര്‍ മാനുമായ പി. ബാവ ഹാജി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. യു. അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

അബുദാബി യിലെ അംഗീകൃത ഇന്ത്യന്‍ സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ മദീനാ സായിദില്‍ 1986 ല്‍ ഒരു ചെറിയ വില്ലയില്‍ ആരംഭിച്ച അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ഇപ്പോള്‍ അല്‍ ഫലാഹ് സ്ട്രീറ്റിലെ 3 വില്ലകളിലായി പ്രവര്‍ത്തിക്കുന്നു.

ഇപ്പോള്‍ സ്കൂളില്‍ 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട് . 1995 മുതല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ 100 ശതമാനം വിജയം കൈ വരിച്ചു വരുന്നു. മികച്ച അക്കാദമിക് നിലവാരവും മിതമായ ഫീസ് നിരക്കും അല്‍ നൂര്‍ സ്‌കൂളിന്റെ പ്രത്യേകത യാണ്. മാത്രമല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക്‌ ഫീസ്‌ ഇളവും നല്‍കി വരുന്നു. ഫീസ്‌ അടക്കാത്ത ത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെയും ഇന്നുവരെ ക്ലാസ്സിനു പുറത്തു നിര്‍ത്തി യിട്ടില്ല . എന്നും സംഘാടകര്‍ പറഞ്ഞു. ഗാന്ധി സ്റ്റഡി സെന്ററിന്റെ ഗള്‍ഫിലെ ആദ്യത്തെ പഠന കേന്ദ്രം ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഗ്രന്ഥ ശാലാ പ്രവര്‍ത്തന ത്തിന് യുനെസ്‌കോ സഹായവും ലഭിച്ച ആദ്യ ഇന്ത്യന്‍ സ്കൂള്‍ ആണിത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം

February 6th, 2012

seethi-sahib-vicharavedhi-general-body-ePathram
ദുബായ് : മുസ്‌ലിം സമുദായ ത്തിന്റെ നവോത്ഥാന ശില്പി സീതി സാഹിബിനെ സമൂഹ ത്തില്‍ സ്മരിക്കുന്ന പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും നാട്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജന പങ്കാളിത്തം ഉറപ്പു വരു ത്താനും വിപുലമായ സെമിനാര്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അഞ്ചാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

സീതി പടിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹനീഫ് കല്‍മട്ട അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. എ. അഹ്മദ് കബീര്‍, കുട്ടി കൂടല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ സംസാരിച്ചു. ബീരാവുണ്ണി തൃത്താല, ഇസ്മയില്‍ ഏറാമല, ജമാല്‍ മനയത്ത്, കെ. എന്‍. എ. കാദര്‍ , നാസര്‍ കുറുമ്പത്തൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, മൊയ്ദീന്‍ പൊന്നാനി, റസാക്ക് ഒരുമനയൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാഗ്യദേവത കടാക്ഷിച്ച അഹമ്മദിന് സ്വപ്ന സാഫല്യം

February 4th, 2012

pottengal-ahamed-national-bonds-millionaire-epathram

ദുബായ്‌ : ഒരു മില്യണ്‍ ദിര്‍ഹം യു.എ.എ. യിലെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗ്യക്കുറിയില്‍ സമ്മാനമായി ലഭിച്ചതായി പ്രഖ്യാപിച്ചിട്ടും അത് കയ്യില്‍ ലഭിക്കാതെ ഉള്ള ജോലിയും രാജി വെച്ച് മാസങ്ങളോളം കാത്തിരുന്ന മലയാളിക്ക്‌ ഒടുവില്‍ സമ്മാന തുക ലഭിച്ചു.

ദുബായില്‍ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി ചെയ്തു വന്ന പൊട്ടെങ്ങല്‍ അഹമ്മദിനെയാണ് നാല് മാസം മുന്‍പ് ഭാഗ്യ ദേവത കടാക്ഷിച്ചത്. യു.എ.ഇ. യുടെ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷണല്‍ ബോണ്ട്സില്‍ അഹമ്മദ്‌ 3000 ദിര്‍ഹം നിക്ഷേപിച്ചിരുന്നു. പ്രതിമാസം നറുക്കെടുപ്പ്‌ നടത്തി നിക്ഷേപകര്‍ക്ക്‌ വന്‍ തുകകള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിയാണ് നാഷണല്‍ ബോണ്ട്സ്‌. ഇത്തരമൊരു നറുക്കെടുപ്പിലാണ് അഹമ്മദിന് സമ്മാനം ലഭിച്ചത്. ഒരു മില്യണ്‍ ദിര്‍ഹാമായിരുന്നു (1.3 കോടി രൂപ) സമ്മാനത്തുക.

എന്നാല്‍ വിവരം എസ്. എം. എസ്. സന്ദേശമായി ലഭിച്ച ഇദ്ദേഹത്തിന് തുടര്‍ന്ന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു. മലയാളം മാത്രം അറിയുന്ന അഹമ്മദ്‌ സമ്മാന തുക ലഭിക്കുവാന്‍ എന്ത് ചെയ്യണം എന്നറിയാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ വന്ന സന്ദേശവുമായി ബാങ്കുകളിലും മറ്റും സമീപിക്കുകയാണ് ചെയ്തത്. ഭാഗ്യക്കുറി ലഭിച്ച ആവേശത്തില്‍ ജോലി രാജി വെയ്ക്കുകയും ചെയ്തു. നാല് മാസത്തോളം ഇങ്ങനെ പല വാതിലുകളും മുട്ടിയ ഇദ്ദേഹത്തിന് നിരാശയായിരുന്നു ഫലം.

ഒടുവില്‍ ഒരു പ്രാദേശിക ദിനപത്രമായ ഗള്‍ഫ്‌ ന്യൂസ് ഈ കാര്യം അറിയുകയും ഇത് നാഷണല്‍ ബോണ്ട്സ്‌ മേധാവി ഖാസിം അലിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹത്തെ നാഷണല്‍ ബോണ്ട്സ്‌ അധികൃതര്‍ ഓഫീസില്‍ വിളിച്ചു വരുത്തി സമ്മാനത്തുകയുടെ ചെക്ക് കൈമാറുകയും ചെയ്തത്.

അടുത്ത ആഴ്ച നാട്ടില്‍ പോകുന്ന അഹമ്മദ്‌ തിരികെ ദുബായില്‍ വന്ന് ഒരു പലചരക്ക്‌ കട തുടങ്ങണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « കുവൈറ്റില്‍ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് വിജയം
Next »Next Page » സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine