ദുബായ് : പരിമിതമായ യുക്തി കൊണ്ട് മത വിശ്വാസത്തെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് കേരളീയ സാമൂഹിക പരിസര ങ്ങളില്‍ മുറിവ് പടര്‍ത്തു ന്നതാണെന്ന് ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അഭിപ്രായ പ്പെട്ടു.
മത നേതൃത്വം രാഷ്ട്രീയ ത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ അരാഷ്ട്രീയത ക്കെതിരെ ശബ്ദിക്കുന്ന തില്‍ വൈരുദ്ധ്യമുണ്ട്. ജനാധിപത്യ ക്രമത്തിലൂടെ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്ര ത്തില്‍ മത സമൂഹം രാഷ്ട്രീയ ത്തില്‍ അഭിപ്രായം പറയരുതെന്ന വാദം ദുരുപദിഷ്ടമാണ്.
രാഷ്ട്രീയ ത്തിലെ ശരി തെറ്റുകളെ വിലയിരുത്താനും വിമര്‍ശന വിധേയമാക്കാനും ജനാധിപത്യ സംഹിത ഉള്‍ക്കൊള്ളുന്ന വര്‍ക്കെല്ലാം അവകാശമുണ്ട്. അവരുടെ മതവിശ്വാസം ഈ അവകാശത്തെ നിഷേധിക്കുന്നില്ല. സാമൂഹിക തിന്മകളെ വിമര്‍ശിക്കാനും വിലയിരുത്താനും രാഷ്ട്രീയ നേതൃത്വ ങ്ങള്‍ക്കും അവകാശമുള്ള പ്പോള്‍ തന്നെ വിശ്വാസങ്ങളെയും മത തത്വങ്ങളെയും ചോദ്യം ചെയ്യുന്നതും പരിഹസിക്കുന്നതും പ്രത്യാഘാത ങ്ങളുണ്ടാക്കും. രാഷ്ട്രീയ നയങ്ങളെ വിമര്‍ശി ക്കുന്നതിനു പകരം പാര്‍ട്ടി ഭരണ ഘടനയെ ചോദ്യം ചെയ്യുന്നതിനു തുല്യമാകും അത്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ച കളില്‍ സി പി എം നേതാക്കള്‍ ഇത്തരം നിലപാടു കളോട് പ്രതികരിക്കുന്ന രീതി പരിശോധിച്ചാല്‍ ഇത് വ്യക്തമാവുകയും ചെയ്യും.
ഇസ്‌ലാമിക നിലപാടു കളും വിശ്വാസങ്ങളും വിശദീകരി ക്കേണ്ടത് പണ്ഡിതന്‍ മാരാണ്. ആ ഉത്തര വാദിത്തം രാഷ്ട്രീയ മേധാവി കള്‍ ഏറ്റെടുക്കുന്നതും അതിനെ ന്യായീകരിച്ച് പണ്ഡിതരെന്ന പേരില്‍ ചിലര്‍ രംഗത്തു വരുന്നതും സാമൂഹിക മണ്ഡലം മലിനമാക്കാനേ ഉപകരിക്കൂ വെന്നും കമ്മിറ്റി വില യിരുത്തി. സമീപ കാലങ്ങളില്‍ മത സമൂഹങ്ങള്‍ ക്കെതിരെ സി പി എം നടത്തുന്ന ആക്രമണ രീതി ചര്‍ച്ച ചെയ്യപ്പെ ടേണ്ടതുണ്ടെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
സി എം എ കബീര്‍ മാസ്റ്റര്‍ , മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി, സി എം എ ചേരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മതം