അബൂദാബി: പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കിയ അബൂദാബി യിലെ ഡോ. അഹമ്മദ് മുഹമ്മദ് ഖസ്റജി, പ്രവാചകന്റെ തിരു കേശവും തിരുശേഷിപ്പു കളും പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. 5 ദിവസം നീണ്ടു നിന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിച്ചു. ആയിര ക്കണക്കിന് വിശ്വാസികള്‍ അബൂദാബി യിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ് ഖസ്റജിയുടെ വസതി യില്‍ സന്ദര്‍ശകരായെത്തി.
പ്രവാചകനായ മുഹമ്മദ് നബി യുടെ തിരു കേശങ്ങള്‍ , താടി രോമങ്ങള്‍ ,നബി യുടെ പുതപ്പ്, മകള്‍ ഫാത്തിമ ബീവി യുടെ ചെരുപ്പിന്റെ ഭാഗം, ജുബ്ബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് എന്നിവ രുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും, ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി യുടെ കോട്ടും, തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്‍റെ ലോകോത്തര മ്യൂസിയ ത്തിലെ ശേഖര ത്തിലെ പ്രദര്‍ശനത്തില്‍ വെച്ചിരുന്നു.
പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികള്‍ അടക്കം ഇന്ത്യ, പാക്കിസ്ഥാന്‍ , ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ലബനാന്‍ , തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരു ശേഷിപ്പു കള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുമ്പില്‍ പാതിരാത്രി വരെ ക്യൂ വില്‍ കാത്തു നില്‍ക്കുന്നത് കാണാമായിരുന്നു.
-അയച്ചു തന്നത് ആലൂര്‍ ടി.എ. മഹമൂദ് ഹാജി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം