ദോഹ: നാലാമത് ഖത്തര്‍ മലയാളി ബ്ലോഗേഴ്‌സ് മീറ്റ് ‘വിന്റര്‍ 2012’ ദോഹ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. മീറ്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മലയാളി ബ്ലോഗെഴുത്തുകാര്‍ പങ്കെടുത്തു. രാവിലെ ചിത്ര പ്രദര്‍ശനത്തില്‍ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശന ത്തോടൊപ്പം സ്റ്റില്‍ – മൂവി ഫോട്ടോ നിര്‍മ്മാണ ത്തെക്കുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു.
പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട് , ഷഹീന്‍ ഒളകര, മുരളി വാളൂരാന്‍ , സലിം അബ്ദുള്ള, ഫൈസല്‍ ചാലിശേരി, ഷഹീര്‍ , ഷാജി ലന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ബ്ലോഗേഴ്‌സ് കുടുംബ സംഗമ ത്തില്‍ ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളുടെ ഉള്ളടക്കത്തെ പരിചയപ്പെടുത്തി. ഇടം നഷ്ടപ്പെട്ടവന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയര്‍ , സംഗീതം, സിനിമ, ഫോട്ടോഗ്രാഫി, വിവിധ ഭാഷകള്‍ , പാചകം, സ്‌പോര്‍ട്‌സ്, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ ദോഹയില്‍ ഉണ്ടെന്ന് വിളിച്ചറിയിക്കുന്ന തായിരുന്നു പരിചയപ്പെടുത്തല്‍ .
ചിത്ര പ്രദര്‍ശത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സി. എം. ഷക്കീര്‍ , ഷിറാസ് സിത്താര, സഗീര്‍ പണ്ടാരത്തില്‍ എന്നിവര്‍ക്ക് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശേരി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ബ്ലോഗര്‍മാര്‍ കേവല സൗഹൃദ ങ്ങളില്‍ തങ്ങി നില്‍ക്കരു തെന്നും നന്മകളെ സമൂഹ ത്തില്‍ പ്രചരിപ്പിക്കാന്‍ ബ്ലോഗുകള്‍ക്ക് സാധിക്കണ മെന്നും അദ്ദേഹം പറഞ്ഞു. ബ്ലോഗിടങ്ങളിലെ സാധ്യത കളെ ഉപയോഗ പ്പെടുത്താതിരിക്കു ന്നതാണ് ബ്ലോഗുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി യെന്നും നടപ്പു ദീനങ്ങളെ ചികില്‍സിക്കുന്ന പണിയാണ് ബ്ലോഗേര്‍സ് ഏറ്റെടുക്കേണ്ട തെന്നും സാധ്യതകളെ ക്രിയാത്മകമായി ഉപയോഗ പ്പെടുത്തി സാമൂഹ്യ തിന്മകള്‍ ക്കെതിരെ പ്രതികരിക്കാനും വര്‍ത്തമാന ത്തെ ജീവസ്സുറ്റതാക്കണ മെന്നും മീറ്റില്‍ സംസാരി ച്ചവര്‍ ആവശ്യപ്പെട്ടു.
കൊല്ലം ജില്ല യില്‍ കുന്നിക്കോട്ട് ഗ്രാമത്തില്‍ പാരലൈസിസ് ബാധിച്ച് ചികില്‍സ യില്‍ കഴിയുന്ന ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ സ്‌നേഹോപ ഹാരമായ ലാപ്‌ടോപ് കൈ മാറിയതായി ബ്ലോഗേഴ്‌സ് മീറ്റില്‍ അറിയിച്ചു. സുനില്‍ പെരുമ്പാവൂര്‍ , നാമൂസ് പെരുവള്ളൂര്‍ , ഷഫീക് പര്‍പ്പൂമ്മല്‍ നിക്‌സണ്‍ കേച്ചേരി, രാമചന്ദ്രന്‍ വെട്ടികാട്, മജീദ് നാദാപുരം, ഇസ്മാഇല്‍ കുറുമ്പടി, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.