അബുദാബി: കഴിഞ്ഞ നാല്പത് വര്‍ഷമായി യു. എ. യിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യവും അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജ്ജീവ പ്രവര്‍ത്തകനുമായ മുഗള്‍ ഗഫൂറിന്റെ അകാല വിയോഗത്തില്‍ കേരള സോഷ്യല്‍ സെന്റെര് പ്രസിഡന്റ് കെ. ബി. മുരളി, സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കെ. എസ്. സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥയോടെ ഇടപെടുന്ന നല്ല ഒരു സാഹിത്യാസ്വാദകനെയും സാംസ്കാരിക പ്രവര്‍ത്തകനെയുമാണ് കെ. എസ്. സിക്ക് നഷ്ടമായത് എന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു. പരേതനോടുള്ളടുള്ള ആദര സൂചകമായി അഞ്ചു ദിവസത്തെ കെ. എസ്. സിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചതായി സെക്രെട്ടറി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, ചരമം