നാരായണ പ്പണിക്കരുടെ നിര്യാണത്തില്‍ പ്രണാം അനുശോചിച്ചു

March 1st, 2012

nss-prsident-narayana-panikkar-ePathram
ദുബായ് : അന്തരിച്ച എന്‍ .എസ് .എസ് .പ്രസിഡന്റ് പി. കെ. നാരായണ പ്പണിക്കരുടെ വേര്‍പാടില്‍ വടക്കേ മലബാറു കാരുടെ കുടുംബ കൂട്ടായ്മയായ ‘പ്രണാം’ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹ ത്തിന്റെ വേര്‍പാട് എന്‍ . എസ് . എസ്സി നും കേരള ത്തിലെ സാമൂഹിക ജീവിത ത്തിനും തീരാ നഷ്ടം ആണെന്ന് പ്രസിഡന്റ് ഹരികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ജയദേവന്‍ നമ്പ്യാര്‍ എന്നിവര്‍ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

-വാര്‍ത്ത അയച്ചു തന്നത് : പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ ഹ്രസ്വ ചിത്ര മേള

March 1st, 2012

short-film-competition-epathram
അബുദാബി : അല്‍ഐന്‍ ബ്ലൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര മേള മാര്‍ച്ച് 1 വ്യാഴാഴ്ച നടക്കും. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലോഹിത ദാസിന്റെ സ്മരണാര്‍ത്ഥം ബ്ലൂ സ്റ്റാര്‍ ഒരുക്കുന്ന ഹ്രസ്വ ചിത്ര മേളയില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കളാണ് മത്സരിക്കുക.

തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് ദാനവും മാര്‍ച്ച് 1 വ്യാഴാഴ്ച വൈകിട്ട് 7. 30 മുതല്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടത്തുന്നതാണ്. മലയാള സിനിമാ സംവിധായകന്‍ ബിജു വര്‍ക്കി മുഖ്യാതിഥി ആയിരിക്കും. പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന താണ് വിധി നിര്‍ണായക സമിതി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ : ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം

February 27th, 2012

qatar-corniche-ePathram
അബുദാബി :ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എന്ന്‍ അമേരിക്ക യിലെ ലോക പ്രശസ്ത മാസിക യായ ഫോബ്സ്. ജി ഡി പി, ആളോഹരി വരുമാനം എന്നിവ അടിസ്ഥാന മാക്കിയാണ് ഈ കണക്ക്. ഉയര്‍ന്ന എണ്ണ വിലയും വന്‍ പ്രകൃതി വാതക ശേഖര വുമാണ് 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. 47, 500 ഡോളര്‍ ആളോഹരി വരുമാനമുള്ള യു. എ. ഇ. ആറാം സ്ഥാനത്താണ്.

പശ്ചിമ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. നോര്‍വേ യും ബ്രൂണെ യുമാണ് നാലും അഞ്ചും സ്ഥാന ങ്ങളിലെത്തിയത്. കുവൈറ്റ്‌ പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

ഫോബ്സ് മാഗസിന്റെ കണക്കെടുപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, ലൈബീരിയ, കോംഗോ എന്നിവ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാഡക്സ് വാര്‍ഷിക ആഘോഷം

February 27th, 2012

kadex-magazine-paadheyam-releasing-ePathram
അബുദാബി : തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ കാഡക്സ് യു. എ. ഇ. (KADEX) യുടെ വാര്‍ഷിക ആഘോഷം ‘മഴവില്ല് 2012′ വിവിധ പരിപാടി കളോടെ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ. എ. റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഗ്രൂപ്പ്‌ എം. ഡി. സുലൈമാന്‍ , കാഡക്സ് വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രസിദ്ധീ കരണമായ ജാലകം (പാഥേയം) പ്രകാശനം ചെയ്തു. ജനറല്‍ ബോഡി യില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു.

ജോസ്‌ (പ്രസിഡന്റ് ), അജീബ്‌ ഉമ്മര്‍ ( വൈസ്‌പ്രസിഡന്റ്‌), വിശ്വനാഥന്‍ ( ജന. സെക്രട്ടറി), റസാഖ്‌ (ട്രഷറര്‍ ), റഫീഖ്‌ ( കണ്‍വീനര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍ .

kadex-mazha-villu-2012-cultural-program-ePathram
വൈകീട്ട് നടന്ന കലാ പരിപാടികളില്‍ ശിങ്കാരിമേളം, ഗാനമേള, ഒപ്പന, സിനിമാറ്റിക്, ഫ്യൂഷന്‍ തുടങ്ങിയ നൃത്ത നൃത്യങ്ങളും അരങ്ങേറി.

-വാര്‍ത്ത അയച്ചത് : വിശ്വനാഥന്‍ , അബുദാബി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി നഴ്‌സിന്റെ അവസരോചിതമായ ഇടപെടലിലൂടെ വിമാന യാത്രക്കാരനെ രക്ഷിച്ചു

February 27th, 2012

ancy-philip-qatar-ePathram ദോഹ : വിമാന ത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടായ യാത്രക്കാരനെ സഹ യാത്രികയായ നഴ്‌സ് രക്ഷിച്ചു. ദോഹ യിലെ ഹമദ് ആശുപത്രി യിലെ മലയാളി നഴ്‌സായ ആന്‍സി ഫിലിപ്പാണ് അവസരോചിതമായ ഇടപെടല്‍ നടത്തി രോഗിയെ രക്ഷിച്ചത്. ഫെബ്രുവരി 19ന് കൊച്ചിയില്‍ നിന്നും ദോഹ യിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാരനാണ് ബോധ രഹിതനായി കുഴഞ്ഞു വീണത്.

ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് വിമാനത്തില്‍ അനൗണ്‍സ്‌മെന്റു നടത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ ആന്‍സി മുന്നോട്ട് വന്ന് വിമാന ത്തിലെ പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ശ്വാസം നല്‍കുകയും തുടര്‍ന്ന് അടിയന്തിര ശുശ്രൂഷ കള്‍ നല്‍കുകയും ചെയ്തു.

ആന്‍സിയുടെ കൃത്യമായ പരിചരണ ത്താല്‍ രോഗിക്ക് ഏതാനും മിനിറ്റു കള്‍ക്കകം ബോധം തെളിയുകയും ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ആകുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ ക്കായി വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കുകയും രോഗിയെ ആശുപത്രി യിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തിര ഘട്ടത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തിയതിന് വിമാന കമ്പനി അധികൃതരും പ്രത്യേകം ആന്‍സിക്ക് നന്ദി അറിയിച്ചു.

– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ , ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം
Next »Next Page » കാഡക്സ് വാര്‍ഷിക ആഘോഷം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine