അബുദാബി : കേരളവും നവോത്ഥാന ആശയങ്ങളും എന്ന വിഷയ ത്തില്‍ പ്രസക്തി യുടെ നേതൃത്വ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജി. എസ്. പത്മകുമാര്‍ ‘കേരളവും നവോത്ഥാന ആശയങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു.
പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു.
ഇ. ആര്‍. ജോഷി (യുവ കലാ സാഹിതി), ടി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ ( കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി), ധനേഷ് കുമാര്‍ (ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി.), അഷ്‌റഫ് ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി), ടി. കൃഷ്ണകുമാര്‍, സുഭാഷ് ചന്ദ്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.