അബുദാബി : കേരള സോഷ്യല്‍ സെന്റര്‍, ശക്തി, നാടക സൗഹൃദം, യുവ കലാ സാഹിതി, കല, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. തുടങ്ങിയ കലാ സമിതി കളുടെ സഹകരണ ത്തോടെ നാടക ചലച്ചിത്ര അവ ബോധ ക്യാമ്പ് കെ. എസ്. സി. യില്‍ സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ കെ. എസ്. സി. മിനി ഹാളില്‍ ആണ് പരിപാടി.
ആധുനിക മലയാള ഇന്ത്യന്‍ വിദേശ സിനിമ നാടക വേദി കളിലെ പുതു രീതി കള്‍, സങ്കേതങ്ങള്‍ എന്നിവ പങ്കു വെക്കാന്‍ പ്രശസ്ത സിനിമ നാടക പ്രതിഭ കളായ പ്രിയനന്ദനന്, ശൈലജ, സാംകുട്ടി, സുവീരന്, ബാബു അന്നൂര്‍ തുടങ്ങി യവര്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ പേരുകള്‍ സെന്റര്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 631 44 55 – 050 57 081 91