സംവിധായകന്‍ അക്കു അക്ബറിന് സ്വീകരണം നല്കി

January 16th, 2012

singer-kabeer-and-priya-ePathram

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഗള്‍ഫില്‍ എത്തിയ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അക്കു അക്ബറിന് അബുദാബിയില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുംമ്‌നി സ്വീകരണം നല്കി. ഈ യിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമ യായ വെള്ളരി പ്രാവിന്റെ ചങ്ങാതി, വെറുതെ ഒരു ഭാര്യ, കാണാ കണ്മണി തുടങ്ങിയ സിനിമകളുടെ സംവിധായകനായ അക്കു അക്ബരി നോടൊപ്പം വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ ശ്രദ്ധേയ മായ പാട്ടുകള്‍ പാടിയ അബുദാബിക്കാരായ ഗായകന്‍ കബീര്‍ , പ്രിയ അജി എന്നിവരും സംബന്ധിച്ചു. അലുംമ്‌നി പ്രസിഡന്റ് സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി. പി. ഗംഗാധരന്‍ ആശംസാ പ്രസംഗം ചെയ്തു.

thrishur-kerala-varma-collage-alumni-ePathram

നല്ല കഥ നന്നായി അവതരിപ്പിച്ചാല്‍ മലയാള സിനിമയ്ക്ക് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല എന്ന് സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് അക്കു അക്ബര്‍ പറഞ്ഞു. പുതിയ സംവിധായകരും പുതിയ പ്രമേയങ്ങളും മലയാള സിനിമ യില്‍ ചലന ങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2011ല്‍ പുറത്തിറങ്ങിയ പല സിനിമകളും ഏറെ പ്രതീക്ഷ കളോടെ യാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതെയും പല ചിത്രങ്ങളും ഗംഭീര വിജയ ങ്ങളായി. പ്രവാസ ഭൂമിയില്‍ ജീവിക്കുന്ന കബീറിനെയും പ്രിയ യെയും താന്‍ ‘വെള്ളരിപ്രാവിനു’ വേണ്ടി പാടാന്‍ ക്ഷണിച്ചത് പരീക്ഷണ മായിരുന്നു. ആ പരീക്ഷണം വിജയിച്ചു എന്ന് അവരുടെ പാട്ടുകള്‍ തെളിയിക്കുന്നു – അക്കു അക്ബര്‍ പറഞ്ഞു. കേരള വര്‍മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കബീര്‍ പ്രിയ യോടൊപ്പം ചേര്‍ന്ന് തന്റെ ഹിറ്റ് ഗാനം ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം നാടകോത്സവം : ബെഹബക് മികച്ച നാടകം – ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍

January 15th, 2012

shakti-theaters-bahabak-epathram

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സര ത്തില്‍ മികച്ച നാടകം ആയി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘ബെഹബക് ‘ തെരഞ്ഞെടുത്തു. ഈ നാടകം ഒരുക്കിയ ടി. കെ. ജലീല്‍ മികച്ച സംവിധായകന്‍ ആയി. മികച്ച നടന്‍ ഓ. റ്റി. ഷാജഹാന്‍ . തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ യിലെ പ്രകടന ത്തിലൂടെയാണ് ഷാജഹാന്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ‘മതിലുകള്‍ക്കപ്പുറം’ എന്ന നാടക ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച നടിയായി. ‘മതിലുകള്‍ക്കപ്പുറം’ ജൂറി യുടെ പ്രത്യേക പരിഗണന യും നേടി.

bahabak-drama-shakthi-anniversary-ePathram

ബഹബക്‌

jaleel-t-kunnath-epathram

മികച്ച സംവിധായകന്‍ : ജലീല്‍ ടി. കുന്നത്ത്

samajam-best-actor-2012-ot-shajahan-ePathram

മികച്ച നടന്‍ : ഷാജഹാന്‍

ananthalakshmi-epathram

മികച്ച നടി : അനന്ത ലക്ഷ്മി

മികച്ച രണ്ടാമത്തെ നാടകമായി കല അബുദാബി യുടെ ‘ മണ്ണ് ’ തെരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്ത്‌ സോഷ്യല്‍ ഫോറം അവതരിപ്പിച്ച ‘ കുഞ്ഞിരാമന്‍ ‘ . കുഞ്ഞിരാമനിലെ അഭിനയത്തിന് റഫീക്ക്‌ മികച്ച രണ്ടാമത്തെ നടന്‍ ആയും മണ്ണിലെ പ്രകടനത്തിന് ബിന്‍സി മോള്‍ മികച്ച രണ്ടാമത്തെ നടി ആയും തെരഞ്ഞെടുത്തു .

സര്‍പ്പകാലം എന്ന നാടകത്തി ലൂടെ ലുഖ്മാന്‍ മികച്ച ബാല നടന്‍ ആയി. ആവണി പ്പാടത്തെ പേര മരങ്ങള്‍ എന്ന നാടകത്തിലെ അഭിനയത്തിലൂടെ ഡോണ മേരി ആന്‍റണി, ബാബു, ആള്‍ഡിന്‍ സാബു എന്നീ ബാല താരങ്ങള്‍ ജൂറിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി.

മികച്ച രംഗ സജ്ജീകരണം : ജയേഷ്, ദീപവിതാനം : രമേശ്‌ രവി ( ബെഹബക് ), ചമയം : പവിത്രന്‍ ( കുഞ്ഞിരാമന്‍ ) എന്നിവയാണ് മറ്റു പുരസ്കാരങ്ങള്‍ .
വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച നാടക മത്സരത്തില്‍ 8 നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. തിയേറ്റര്‍ ദുബായ്, കല അബുദാബി, അബുദാബി സോഷ്യര്‍ ഫോറം, ക്‌നാനായ കുടുംബവേദി, അബുദാബി ശക്തി തിയേറ്റേഴ്‌സ്, അലൈന്‍ യുവ കലാ സാഹിതി , അബുദാബി നാടക സൗഹൃദം , ദുബായ് ഡി 2 കമ്യൂണിക്കേഷന്‍സ് എന്നീ കലാ സമിതി കളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. യവനിക ഗോപാലകൃഷ്ണന്‍, കെ. പി. കെ. വേങ്ങര എന്നിവര്‍ ആയിരുന്നു ജൂറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേയ്സ് ബുക്ക്‌ കൂട്ടായ്മ വെള്ളിയാഴ്ച അബുദാബി യില്‍

January 13th, 2012

face-book-abudhabi-meet-ePathram
അബുദാബി : യു. എ. ഇ. യിലെ ഫേയ്സ്ബുക്ക് സുഹൃത്തു ക്കളുടെ സൗഹൃദ കൂട്ടായ്മ, ഫേയ്സ് – റ്റു – ഫേയ്സ് എന്ന പേരില്‍ അബുദാബി യില്‍ ഒത്തു ചേരുന്നു. ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ വിവിധ കലാ പരിപാടി കളും ‘ ഫേയ്സ് ബുക്കിന്റെ നല്ല വശങ്ങളും ദൂഷ്യ വശങ്ങളും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 050 61 40 914 ( ജി. രവീന്ദ്രന്‍ നായര്‍ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിഷത്ത് ബാല ശാസ്ത്ര കോണ്‍ഗ്രസ് ദുബായില്‍

January 13th, 2012

kssp-childrens-science-congress-ePathram
ദുബായ് : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭി മുഖ്യത്തില്‍ ദുബായില്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് നടത്തുന്നു. ജനുവരി 14 ശനിയാഴ്‌ച ദുബായ് മുനിസി പ്പാലിറ്റി യുടെ സഹകരണ ത്തോടെ മുനിസി പ്പാലിറ്റി ഓഡിറ്റോറിയ ത്തില്‍ ഗൈഡന്‍സ് ഓഫ് നോളജ് ആന്‍ഡ് ഹ്യൂമന്‍ അതോറിറ്റിയു ടെ നേതൃത്വ ത്തില്‍ ബാല ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി ക്കുന്നത്. കേരള ത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തി വരുന്ന ബാല ശാസ്ത്ര കോണ്‍ഗ്രസ് മാതൃക യിലാണ് യു. എ. ഇ. യിലും സംഘടിപ്പിക്കുന്നത്.

12 വയസ്സ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ അന്വേഷണ ത്വരയും സര്‍ഗ്ഗ ശേഷിയും വികസിപ്പിച്ച് സമൂഹ ത്തിലെ പ്രശ്‌ന ങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യ ത്തിലാണ് ബാല ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി ക്കുന്നത്. ഓരോ സ്‌കൂളു കളിലെയും പത്തോളം വിദ്യാര്‍ത്ഥി കളും അദ്ധ്യാ പകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം മാലിന്യ നിര്‍മ്മാജ്ജന ത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദ മാക്കിയുള്ള വിവിധ പ്രോജക്ടുകള്‍ സമര്‍പ്പിക്കും. പ്രോജക്ടു കള്‍ ചെയ്യേണ്ട രീതികളെ ക്കുറിച്ചു കുട്ടികള്‍ക്കും അദ്ധ്യാപ കര്‍ക്കും പരിശീലനം നല്‍കും. ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബൈ എന്‍വിറോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഹംദാന്‍ ഖലീഫ അല്‍ ഷായര്‍ നിര്‍വ്വഹിക്കും. ഡോ. ഹരിരി, ഡോ. ആര്‍. വി. ജി. മേനോന്‍, ഡോ. അബ്ദുല്‍ ഖാദര്‍, ഡോ. കെ. പി. ഉണ്ണികൃഷ്ണന്‍ തുടങ്ങി യവര്‍ വിവിധ വിഷയ ങ്ങളില്‍ ക്ലാസു കള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര അറബി ഭാഷാ ദിനാചരണം നടത്തി

January 12th, 2012

ദുബായ് : രാജ്യാന്തര അറബി ഭാഷാ ദിനാചരണ സംഗമം മുസ് രിസ് ഹെരിറ്റേജിന്റെ ( കൊടുങ്ങല്ലൂര്‍ പൈതൃകം ) യും പെരിയാര്‍ യൂണിവേഴ്സിറ്റി യു. എ. ഇ. ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ ദേര അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ആന്റി – ഡവ്റി മൂമെന്റ്റ് (അഖിലേന്ത്യാ സ്ത്രീധന – വിരുദ്ധ മുന്നേറ്റം) വൈസ്‌ പ്രസിഡന്‍റ് നാസര്‍ പരദേശി അദ്ധ്യക്ഷനായിരുന്നു. പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ മൌലവി ഹുസ്സൈന്‍ കക്കാട് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.

ലോക ഭാഷ കളില്‍ രണ്ടാം സ്ഥാനവും സാഹിത്യ സമ്പുഷ്‌ടവും വ്യാകരണ നിബദ്ധവും കാവ്യ സമ്പന്ന വുമായ അറബി ഭാഷക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്, ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഈ ദിനാചരണം മഹത്തായ ഒരു സംരംഭമാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു  കൊണ്ട് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ്‌ കൂടിയായ മൌലവി ഹുസ്സൈന്‍ കക്കാട് പ്രസ്താവിച്ചു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പൗരസ്ത്യ ഭാഷാ സര്‍വ്വ കലാശാല അറബി ഭാഷയുടെ വളര്‍ച്ച കൂടി ലക്ഷ്യമാക്കി ഉള്ളതാകയാല്‍ എത്രയും വേഗം ആ യജ്ഞം പുരോഗതി യിലേക്ക് നയിക്കാന്‍ ഗവണ്മെന്റിനോട്‌ ആവശ്യപ്പെടുന്ന പ്രമേയവും അറബി ഭാഷാ സംഗമം പാസാക്കി. പ്രൊഫ. ഡോ. അഹ്മദ് കബീര്‍ രചിച്ച  ‘ഫജറുല്‍ ഇസ് ലാം ഫില്‍ ഹിന്ദ്’ എന്ന അറബി പുസ്തക ത്തിന്റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന, വടകര എന്‍ . ആര്‍ . ഐ ഫോറം പ്രസിഡന്റ്‌ പ്രേമാനന്ദിനു നല്‍കി നിര്‍വഹിച്ചു. റീന സലിം, സുമതി പ്രേമന്‍ , ഡോ.മുഹമ്മദ്‌ കാസിം, സുബൈര്‍ വെള്ളിയോട്, ആദം സിയെസ്കോ, കുട്ടേട്ടന്‍ മതിലകം, കമാല്‍ റഫീക്ക്, അബ്ദുള്ള കുട്ടി ചേറ്റുവ, ഫൈസല്‍ അത്തോളി, ലത്തീഫ് , വിജു സി പറവൂര്‍ , സലിം അയ്യനത്ത്, രാജന്‍ കൊളാവിപ്പാടം മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമ ത്തില്‍ അറബി കാവ്യാലാപനം ചെയ്ത ആതിര ആനന്ദ് സദസ്സിന്റെ പ്രശംസക്ക് അര്‍ഹയായി.

മുസ്‌രിസ് ഹെരിറ്റേജ് പ്രസിഡണ്ടും സലഫി ടൈംസ് മാനേജിംഗ് എഡിറ്ററുമായ കെ. എ. ജബ്ബാരി സ്വാഗതവും അഷറഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മയ്യില്‍ ഗ്രാമോത്സവം
Next »Next Page » പരിഷത്ത് ബാല ശാസ്ത്ര കോണ്‍ഗ്രസ് ദുബായില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine