ഷാര്‍ജ : യു. എ. ഇ. യിലെ കൊയിലാണ്ടി നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം’ വാര്‍ഷിക ജനറല്‍ ബോഡി യോഗം അജ്മാന്‍ ബിന്റ്റ് അല്‍ ഖലീജ് വര്‍ക്ക് ഷോപ്പ് ഓഡിറ്റോറിയ ത്തില്‍ നടന്നു.
2012-13 വര്‍ഷത്തെ പുതിയ ഭാരവാഹികളായി രതീഷ് കുമാര്‍ (പ്രസിഡന്റ്), മുസ്തഫ പൂക്കാട് (ജന.സിക്ര), അബൂബക്കര്‍ സിദ്ദീഖ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
റിയാസ് ഹൈദറിന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള 28 അംഗ ങ്ങളുള്ള സെന്‍ട്രല്‍ കമ്മിറ്റിയും 50 അംഗങ്ങളുള്ള ജനറല്‍ കൌണ്സിലും രൂപീകരിച്ചു.
വിവിധ റിപ്പോര്‍ട്ട് അവതരണങ്ങള്‍ക്കു ശേഷം നടന്ന ചര്‍ച്ചകളില്‍ ഹാഷിം പുന്നക്കല്‍, ദേവാനന്ദ് തിരുവോത്ത്, ദിനേശ് നായര്‍, ജലീല്‍ മഷ്ഹൂര്‍, വീരമണി മേനോന്‍, അബ്ദുല്‍ കാദര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ബാബുരാജ് കുനിയിങ്കല്‍ സ്വാഗതവും ലത്തീഫ് ടി. കെ. നന്ദിയും പറഞ്ഞു.
- pma