വാഹനാപകടം മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

December 11th, 2011

ബഹറൈന്‍ മനാമ: സിക്സ് വീലര്‍ പിക്കപ്പ് നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട കണ്ടെയിനറിന് പിന്നില്‍ ഇടിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കുന്ദംകുളം കൊരട്ടിക്കര മൂത്തേടത്ത് ഭരതന്‍ (51), പഞ്ചാബ് സ്വദേശി കലാ മൊഹീന്ദര്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു അപകടം. അസ്കറിലെ ബ്രാംകോ കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗം തൊഴിലാളികളാണ് മരിച്ച ഭരതനും മൊഹീന്ദറും. ഭരതന്‍ ഈമാസം ലീവില്‍ നാട്ടില്‍ പോകാന്‍ തയ്യാറെടു ക്കുകയായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍വരെ മുറിയില്‍ ഒരുക്കിവെച്ചിരുന്നു. ഭരതന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അസ്കറിലെ കമ്പനിയില്‍നിന്ന് ജോലി കഴിഞ്ഞ് അല്‍ബയിലെ താമസ സ്ഥലത്തേക്ക് വരുമ്പോള്‍ അല്‍ബ സിഗ്നലിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്‌.ബംഗ്ലാദേശ് സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: ,

Comments Off on വാഹനാപകടം മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

കല പുരസ്കാരങ്ങള്‍ സമ്മാനിച്ചു

December 11th, 2011

kala-award-to-actor-janardhanan-ePathram
അബുദാബി : കല (കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍) യുടെ ഈ വര്‍ഷത്തെ ‘കലാ രത്‌നം’ അവാര്‍ഡ് ചലച്ചിത്ര താരം ജനാര്‍ദ്ദനും ‘കല മാധ്യമശ്രീ’ പുരസ്‌കാരം എം. വി. നികേഷ്‌ കുമാറിനും സമ്മാനിച്ചു.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണി ച്ചാണ് ജനാര്‍ദ്ദനന് പുരസ്‌കാരം നല്‍കിയത്. വാര്‍ത്താ ചാനലു കളിലൂടെ മലയാള മാധ്യമ രംഗത്ത് തരംഗം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നികേഷ്‌ കുമാറിനെ കല അബുദാബി ആദരിച്ചത്.

kala-award-to-nikesh-kumar-ePathram

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കല പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. രമേഷ്പണിക്കര്‍, മനോജ് പുഷ്‌കര്‍, കെ. ബി. മുരളി, കെ. കെ. മൊയ്തീന്‍കോയ, എ. അബ്ദുള്‍സലാം, ജയന്തി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ പ്രസിഡന്‍റ് കെ. പി. കെ. വേങ്ങര, ലൂയീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കല ‘കൈപ്പുണ്യം’ പാചക മത്സര ത്തിലെ വിജയികള്‍ക്ക് ജനാര്‍ദനന്‍ സമ്മാനങ്ങള്‍ നല്‍കി. ചടങ്ങിന് കല ട്രഷറര്‍ ലൂവിജോസ് നന്ദി പറഞ്ഞു.

അവാര്‍ഡ് ദാന ച്ചടങ്ങിനോട് നുബന്ധിച്ച് നടന്ന ‘കലാഞ്ജലി’ നൃത്തോത്സവ ത്തില്‍ അബുദാബി യിലെ നൃത്താ ദ്ധ്യാപകരുടെ നേതൃത്വ ത്തില്‍ ആകര്‍ഷക ങ്ങളായ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം കേരളോത്സവം ഡിസംബര്‍ 30, 31 ന് കെ. എസ്. സി. യില്‍

December 11th, 2011

samajam-keralolsavam-2011-ePathram
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘കേരളോത്സവം’ ഡിസംബര്‍ 30, 31 തിയ്യതി കളില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ അരങ്ങേറും.

നാട്ടിലെ ഗ്രാമോല്‍സവങ്ങളെ അനുസ്മരിപ്പിക്കും വിധം നാടന്‍ ഭക്ഷണ ശാല കള്‍, തട്ടു കടകള്‍, നാടന്‍ കലാ രൂപങ്ങള്‍, ചന്തകള്‍, സ്റ്റേജ് ഷോ, തുടങ്ങി ആകര്‍ഷക ങ്ങളായ പരിപാടി കള്‍ ഒരുക്കിയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ ടെലിവിഷന്‍ താര ങ്ങളും മിമിക്രി കലാകാരന്മാരും മേളയില്‍ പങ്കെടുക്കും.

അബുദാബി യില്‍ നടക്കുന്ന ഏറ്റവും വലിയ മാമാങ്കമായി കേരളോത്സവ ത്തെ മാറ്റാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചതായി സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
samajam-keralolsavam-2011-notice-ePathram
അഞ്ചു ദിര്‍ഹം മുടക്കി പ്രവേശന ടിക്കറ്റ്‌ സ്വന്തമാക്കുന്ന വര്‍ക്ക് നറുക്കെടുപ്പി ലൂടെ ഒന്നാം സമ്മാന മായി ഒരു കാര്‍ നല്‍കും. കൂടാതെ ആകര്‍ഷക ങ്ങളായ മറ്റു സമ്മാന ങ്ങളും നല്‍കും. വാര്‍ത്താ സമ്മേളന ത്തില്‍ കേരളോത്സവ ത്തിന്‍റെ ടിക്കറ്റ് പ്രകാശനവും നടന്നു.

അബുദാബി നഗരത്തില്‍ നിന്ന് മുസഫ യിലേക്ക് സമാജം പ്രവര്‍ത്തനങ്ങള്‍ മാറ്റിയതിനു ശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവ മാണ് ‘കേരളോത്സവം’. സമാജ ത്തിനു സ്വന്തമായി ഇന്‍ഡോര്‍ ഓഡിറ്റോ റിയം പണിയാനുള്ള ശ്രമത്തിന്‍റെ തുടക്കമായി കേരളോത്സവ ത്തിലൂടെ സമാജം ലക്ഷ്യമിടുന്നു.

ഫുഡ്‌ലാന്‍ഡ്‌ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ജന. സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്‍റ് യേശുശീലന്‍, കേരളോത്സവം പ്രായോജകരായ യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഗണേഷ്ബാബു (ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍), അബ്ദുള്‍ ഹമീദ് (സ്പീഡ് കമ്പ്യൂട്ടര്‍) എന്നിവരും പങ്കെടുത്തു. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് നന്ദി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 02 66 71 400

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ അനാസ്ഥമൂലം : കെ. വി. അബ്ദുല്‍ഖാദര്‍

December 9th, 2011

kv-abdul-kader-mla-at-ksc-ePathram
അബുദാബി : മുല്ലപ്പെരിയാര്‍ പ്രശ്‌നം ജാഗ്രത യോടെ കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി എന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍സെക്രട്ടറി കെ. വി. അബ്ദുല്‍ഖാദര്‍ എം. എല്‍. എ. ആരോപിച്ചു.

അബുദാബി ശക്തി തിയേറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് സി. പി. എം. സ്വീകരിച്ചിരിക്കുന്ന നിലപാടി നെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുന്ന മാധ്യമ ങ്ങളുടെ രീതി ഈ പ്രശ്‌നത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുക യാണ്.

കേരള ത്തിലേക്ക് കയറ്റി അയയ്ക്കുന്ന തമിഴ്‌നാടിന്‍റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചതു കൊണ്ട് പരിഹരിക്കാ വുന്നതല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം. രാജ്യത്തിന്‍റെ ഐക്യം വളരെ പ്രധാന പ്പെട്ടതാണ്. അത് തകര്‍ക്കാനുള്ള നീക്കമായിട്ട് ഈ പ്രശ്‌നത്തെ ഉയര്‍ത്തി ക്കൊണ്ടു വരാന്‍ ചില കോണുകളില്‍ നിന്ന് നടക്കുന്ന നീക്കങ്ങള്‍ ചെറുക്ക പ്പെടുക തന്നെ വേണം.

മലയാളി കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതു കൊണ്ട് ഈ പ്രശ്‌നത്തില്‍ കക്ഷി രാഷ്ട്രീയ ങ്ങള്‍ക്കതീത മായി കേരളീയര്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചത് സ്വാഗതാര്‍ഹമാണ്.

എന്നാല്‍ ഈ പ്രശ്‌നത്തെ ഒരു കേന്ദ്ര ഭരണകൂടം കൈകാര്യം ചെയ്യേണ്ട ഏകാഗ്രത യോടെ സമീപിക്കുന്നില്ല എന്നത് തികച്ചും വേദനാജനക മാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി കളുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള സമരപാത യിലാണ് കേരള പ്രവാസി സംഘമെന്ന് സംഘം ജനറല്‍സെക്രട്ടറി കൂടി യായ അബ്ദുല്‍ഖാദര്‍ പറഞ്ഞു.

ksc-sakthi-kv-abdul-kader-mla-talk-ePathram

ഇന്ത്യാ ഗവണ്‍മെന്‍റ് പ്രവാസി കള്‍ക്കു വേണ്ടി സമഗ്രമായ ഒരു കുടിയേറ്റ നിയമം ഉണ്ടാക്കുക, മുന്‍ എല്‍. ഡി. എഫ്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ക്ഷേമനിധി കാര്യക്ഷമ മാക്കുക, പ്രവാസി കള്‍ക്കു വേണ്ടി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുക, യാത്രാ ടിക്കറ്റ് നിരക്കില്‍ പ്രവാസി കളോടുള്ള എയര്‍ ഇന്ത്യയുടെ ചിറ്റമ്മനയം അവസാനിപ്പിക്കുക, മംഗലാപുരം വിമാന ദുരന്തത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ന്യായമായ നഷ്ടപരിഹാര ത്തുക എയര്‍ഇന്ത്യ ഉടനെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട് ഭാരതീയ പ്രവാസി ദിവസ് നടക്കുന്ന ഡിസംബര്‍ 9 ന് കേരള ത്തിലെ നാല് കേന്ദ്ര ങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണ ജയ്പുരിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഏതാനും സമ്പന്നര്‍ക്കുള്ള സദ്യയൂട്ടലായി മാറുക യാണെന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ക്കാരായ പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ ഇവിടേയും ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ശക്തി ആക്ടിംഗ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സ്വീകരണ സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ആശംസകള്‍ നേര്‍ന്നു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും അസി. ട്രഷറര്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. കെ. ജി. സ്മാരക 4 എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സമാപിച്ചു

December 9th, 2011

ksc-akg-foot-ball-senior-final-2011-ePathram
അബുദാബി : നാലാമത് എ. കെ. ജി. സ്മാരക 4 എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മല്‍സരങ്ങള്‍ കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. കെ. എസ്. സി. അങ്കണ ത്തില്‍ തടിച്ചു കൂടിയ കാണികളെ സാക്ഷി നിര്‍ത്തി ക്കൊണ്ട് മൂന്നു ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്‍റ് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി ഉദ്ഘാടനം ചെയ്തതു.

മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി നടത്തിയ ടൂര്‍ണമെന്റില്‍ ഇരു വിഭാഗ ങ്ങളിലുമായി 32 ടീമുകളാണ് എ. കെ. ജി. സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി കളിക്കള ത്തില്‍ ഏറ്റു മുട്ടിയത്.

ksc-akg-foot-ball-junior-final-2011-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കായിക വിഭാഗം സെക്രട്ടറി പി. കെ. ജയരാജ് ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും കായിക വിഭാഗം ജോ. സെക്രട്ടറി ദയാനന്ദന്‍ നന്ദിയും പറഞ്ഞു.

-സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « കലാഞ്ജലി 2011
Next »Next Page » മുല്ലപ്പെരിയാര്‍ പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ അനാസ്ഥമൂലം : കെ. വി. അബ്ദുല്‍ഖാദര്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine