ദോഹ : ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ അഞ്ചാം വാര്‍ഷികവും പുതിയ കമ്മിറ്റി രൂപീകരണവും ദോഹയിലെ “അല്‍ – ഒസറ” ഓഡിറ്റോറിയത്തില്‍ നടന്നു. അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മുജീബ് റഹ് മാന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ എം. വി. അഷ്‌റഫ് സ്വാഗതം ആശംസിച്ചു. അസ്സോസ്സിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി മുഹമ്മദ് ഷാഫി അവതരിപ്പിച്ചു. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച ക്യു. ബി. എം. എ. ഫണ്ടിനെ എല്ലാവരും ഒരു പോലെ സ്വാഗതം ചെയ്തു. ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ മഹല്ല് നിവാസി മുഹമ്മദ് ബസ്സാം അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് എങ്ങിനെ വിനിയോഗിക്കണമെന്ന് വിശദീകരിച്ചു.
പുതിയ കമ്മിറ്റിയിലേക്ക് പ്രസിഡണ്ട് – കെ. വി. അബ്ദുല്‍ അസീസ്, സെക്രട്ടറി – മുഹമ്മദ് ഷാഫി, വൈസ് പ്രസിഡണ്ട് – ഹംസ, ജോ. സെക്രട്ടറി – ശഹീല്‍ അബ്ദുറഹ് മാന്‍, ട്രഷറര്‍ – ഹാഷിം എം. കെ., ജോ. ട്രഷറര്‍ – ഹനീഫ അബ്ദു ഹാജി എന്നിവരെയും ഏഴ് എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
– അയച്ചു തന്നത് : അബ്ദുല്‍ അസീസ് കറുപ്പംവീട്ടില്‍, ഖത്തര്‍