അബുദാബി : തലസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.
ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ് മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.
കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.
ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.
ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.
- pma