ദുബായ് : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന കേരള യാത്രയുടെ അതെ ദിവസം തന്നെ മടക്കയാത്ര സഖാഫി സംഗമം എന്ന പേരില്‍ കാസര്‍ഗോഡ് നിന്നും എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകര്‍ നടത്തുന്ന സഖാഫി സംഗമ ത്തിന്‍റെ ഉദ്ദേശ്യ ലക്‌ഷ്യം നിഗൂഢവും മുസ്ലിം സമുദായ ത്തിന്നിട യില്‍ വിഭാഗീയതയും വെറുപ്പും വിദ്വേഷവും പകയും അധികരിപ്പിക്കാന്‍ ഉതകുന്നതാണ് എന്നും ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ പ്രസ്താവിച്ചു.
വ്യാജ ത്വരീഖത്തിന്റെ പേരിലും മറ്റും സുന്നി മര്‍കസില്‍ നിന്നും സംഘടന കളില്‍ നിന്നും വര്‍ഷ ങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയ ചിലരെ സംഘടിപ്പിച്ച് എ. പി. വിഭാഗം സുന്നി വിട്ടു വന്നവരാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വ്യാജ സഖാഫി സംഗമ ത്തിന്‍റെ തനി നിറം പൊതു ജനം തിരിച്ചറിയണം. പ്രസ്തുത വ്യാജ സഖാഫി സംഗമത്തില്‍ കാരന്തൂര്‍ സുന്നി മര്‍കസില്‍ നിന്ന് ബിരുദം നേടിയ സഖാഫി കള്‍ക്ക് യാതൊരു ബന്ധവും ഇല്ല എന്ന വിവരം പൊതു ജനം മനസ്സിലാക്കണം എന്നും ആലൂര്‍ ടി. എ. മഹമൂദ് ഹാജി കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം