‘ജബ്ബാരി’ പുസ്തക പ്രകാശനം ദുബായില്‍

January 6th, 2012

jabbari-book-release-ePathram
ഷാര്‍ജ : സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജബ്ബാരി യെക്കുറിച്ച് പ്രമുഖ എഴുത്തുകാരും പത്രപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘ജബ്ബാരി’ എന്ന പുസ്തക ത്തിന്റെ പ്രകാശന കര്‍മ്മം ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ദുബായ് ഇത്തിസലാത്തിന് സമീപം ഡെല്‍മോക് ടവര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തക ത്തിന്റെ പ്രസാധകര്‍. എ. കെ. എം. ജി. ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി. മുഹമ്മദ് കാസിം പ്രകാശനം ചെയ്യുന്ന പുസ്തകം ബഷീര്‍ തിക്കോടി ഏറ്റുവാങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോര സ്നേഹ സംഗമം

January 5th, 2012

edakkazhiyur-nri-enora-logo-ePathram
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ളവരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ ജനുവരി 6 വെള്ളിയാഴ്ച അബൂദാബി പഴയ എയര്‍പോര്‍ട്ട് റോഡ്‌ പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ യു എ ഇ യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 52 91 , 050 41 42 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ സയ്യിദ് കോളജ് അലുംനി മീറ്റ്

January 5th, 2012

അബുദാബി : തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് അലുംനി അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിക്കും.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇതൊരു അറിയിപ്പായി കരുതി പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 45 29 859, 050 570 86 36 നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു

January 4th, 2012

taliban-epathram

ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ്‌ തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ്‌ ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ്‌ ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ ഓഫീസ്‌ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക അവാര്‍ഡ്‌

January 3rd, 2012

palm-award-to-ramesh-sonia-rafeeq-ePathram
ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘം വര്‍ഷം തോറും നല്‍കി വരുന്ന അക്ഷര തൂലിക അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡ്‌ സോണിയാ റഫീഖ്‌ രചിച്ച ‘തടവറയിലെ മാലാഖമാര്‍’ എന്ന കഥയും മികച്ച കവിതക്കുള്ള അവാര്‍ഡ്‌ രമേശ്‌ പെരുമ്പിലാവ് രചിച്ച ‘വില്‍പത്രം’ എന്ന കവിതയും തെരഞ്ഞെടുക്കപ്പെട്ടു.

2012 ജനുവരി 27 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമം വാര്‍ഷികാഘോഷ പരിപാടിയില്‍ അക്ഷര തൂലിക അവാര്‍ഡ്‌ വിതരണം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെയ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം
Next »Next Page » താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine