അബുദാബി : പ്രവാസി പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ട് ‘അല്‍സലാമ കണ്ണാശുപത്രി’ യുടെ ഷോണ്‍ ഒപ്റ്റിക്കല്‍ & വിഷന്‍ സെന്ററുകള്‍ കേരള ത്തില്‍ 30 സുപ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ആദ്യ പടിയായി മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, പട്ടാമ്പി, വേങ്ങര, കോട്ടയ്ക്കല്‍ ,തിരൂര്‍ എന്നിവിടങ്ങളില്‍ വിഷന്‍ സെന്ററുകള്‍ വിജയകരമായി മുന്നേറുന്നു.
അബുദാബി യില്‍ എത്തിയ ‘അല്‍സലാമ ഗ്രൂപ്പി’ന്റെ പ്രതിനിധി സംഘം വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. നേത്ര ചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് കേരള ത്തില്‍ ശ്രദ്ധേയരായ ‘അല്‍സലാമ’ പ്രവാസി കളുടെ പങ്കാളിത്ത ത്തോടെ വിപുലീകരി ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു എന്നും പ്രതിനിധി സംഘം പറഞ്ഞു. ഈ വിഷന്‍ സെന്ററുകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഇവിടെ ഡയറക്ടര്‍ സ്ഥാനം കൂടാതെ ശമ്പളവും നിക്ഷേപിച്ച തുക യുടെ ലാഭ വിഹിതവും നല്‍കും.
നേത്ര പരിശോധനാ രംഗത്ത് ഇന്ത്യയിലും വിദേശത്തും ലക്ഷ ക്കണക്കിന് ഒപ്‌ട്രോമെട്രിസ്റ്റുകളെ ആവശ്യ മുള്ളപ്പോള്‍ വളരെ കുറച്ച് സ്ഥാപന ങ്ങള്‍ മാത്രമാണ് ഈ മേഖല യില്‍ പരിശീലനം നല്കുന്നത്. കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഏതാനും സ്ഥാപനങ്ങള്‍ മാത്ര മാണ്.കേരള ത്തില്‍ ബി. എസ്സ്. സി. ഒപ്‌റ്റോ മെട്രിക്കിന് കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി യുടെ അംഗീകാരം ലഭിച്ച ഏക സ്ഥാപനമാണ് അല്‍സലാമ ആശുപത്രി. ഈ കോഴ്സിനു പുറമെ എം. ബി. എ. കോഴ്‌സും അല്‍ സലാമ നടത്തുന്നുണ്ട്.
കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഐ ടെസ്റ്റിംഗ് യൂണിറ്റ് അല്‍ സലാമ പുറത്തിറക്കിക്കഴിഞ്ഞു. ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, കോങ്കണ്ണ് തുടങ്ങിയ നേത്ര സംബന്ധമായ എല്ലാ അസുഖ ങ്ങളുടെയും പ്രാഥമിക പരിശോധനാ സൗകര്യങ്ങള്‍ തികച്ചും സൗജന്യ മായി ഇതില്‍ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ സലാമ ആശുപത്രി ചെയര്‍മാന്‍ മുഹമ്മദ്കുട്ടി, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എം. ഷംസുദ്ദീന്‍ ,മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സാദിഖ്, വൈസ് ചെയര്‍മാന്‍ അഷറഫ് കിഴിശ്ശേരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലവി ഹാജി പാട്ടശ്ശേരി എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് അല്‍സലാമ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 056 121 82 84 ( മുഹമ്മദ്കുട്ടി ) , 055 11 34 025 (അഷറഫ് കിഴിശ്ശേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.