കുവൈത്ത് : കുവൈത്തിലെ മതേതര മലയാളി കൂട്ടായ്മയായ കേരള അസോസി യേഷന്‍ സംഘടിപ്പിച്ച നാടന്‍ പാട്ട് മത്സരം ‘കതിര്‍മണികള്‍ ‘കുവൈത്ത് മലയാളി സമൂഹത്തിന്റെ ഗൃഹാതുര സ്മരണ ഉണര്‍ത്തിയ ആഘോഷമായി മാറി.
നാടന്‍ കലാ രൂപങ്ങളുടെ ദൃശ്യാവിഷ്‌കാര ത്തോടെ നടത്തിയ നാടന്‍ പാട്ട് മത്സരം ഉയര്‍ന്ന നിലവാരം കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയ മായിത്തീര്‍ന്നു. ജൂനിയര്‍ , സീനിയര്‍ വിഭാഗ ങ്ങളില്‍ ആയി സംഘടിപ്പിച്ച മത്സര ത്തില്‍ കുവൈത്തിലെ വിവിധ കലാ ട്രൂപ്പു കളിലായി നൂറോളം കലാ കാരന്മാര്‍ മാറ്റുരച്ചു.
സാംസ്‌കാരിക അധിനിവേശം മലയാളിയുടെ സംസ്‌കൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആനുകാലിക സാഹചര്യത്തില്‍ മണ്ണിന്റെ മണമുള്ള കലാ രൂപങ്ങളെ പ്രവാസി സമൂഹ ത്തിനിടയില്‍ നില നിര്‍ത്തുകയും പ്രോത്സാ ഹിപ്പിക്കുകയും ചെയ്യുക എന്ന സാംസ്‌കാരിക ഉത്തരവാദിത്വ മാണ് കതിര്‍ മണികള്‍ നാടന്‍ പാട്ട് മത്സര ത്തിലൂടെ കേരള അസോസിയേഷന്‍ ഏറ്റെടുത്തത്.
ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീലാല്‍ സ്വാഗതം പറഞ്ഞു. കേരള അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം അദ്ധ്യക്ഷന്‍ ആയിരുന്നു. കുവൈത്തിലെ പ്രമുഖ പ്രവാസി സാഹിത്യ കാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.