യുവ കലാ സാഹിതി ദുബായ് വാര്‍ഷികം

March 9th, 2012

yuva-kala-sahithy-logo-epathram ദുബായ് : യുവ കലാ സാഹിതി ദുബായ് ഘടകം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 16 ന് രാവിലെ പത്ത് മുതല്‍ ദേര ഭവന്‍ ഹോട്ടലില്‍ നടക്കും. യുവ കലാ സാഹിതി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉദയ് കുളക്കട അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളന ത്തില്‍ ഇ. ആര്‍. ജോഷി, പി. എന്‍. വിനയ ചന്ദ്രന്‍, സത്യന്‍ മാറാഞ്ചേരി എന്നിവര്‍ സംസാരിക്കും. പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി യെയും തിരഞ്ഞെടുക്കും.

സാംസ്‌കാരിക സമ്മേളന ത്തില്‍ വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിക്കും. അജിത് വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. പി.ശിവപ്രസാദ് സുകുമാര്‍ അഴീക്കോട് അനുസ്മരണ പ്രസംഗവും രഘുമാഷ് മുല്ലനേഴി അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കവിയരങ്ങും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് വി ചന്ദ്രന്‍ – 050 22 65 718 – 050 75 13 729

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം

March 9th, 2012

seethisahib-logo-epathram ദുബായ് : സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം ഏപ്രില്‍ 6 ന് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. യെ പങ്കെടുപ്പിച്ചു ദുബായിയില്‍ നടത്താന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം പ്രസിഡന്റ്‌ സീതി പടിയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി നാട്ടില്‍ ട്രസ്റ്റ്‌ രൂപികരിച്ചു സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനു പ്രാരംഭ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഇസ്മായില്‍ ഏറാമല, വി. പി. അഹമ്മദ് കുട്ടി മദനി, നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും റസാക്ക് തൊഴിയൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും ദുബായില്‍

March 9th, 2012

ദുബായ് : രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ 9.30 ന് ദുബായില്‍ നടക്കും. കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് ചാപ്റ്ററിന്റേയും (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ നാളിതു വരെ സമ്മാനിതരായിട്ടുള്ള സഹൃദയ അവാര്‍ഡ് ജേതാക്കളുടെ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പണം ഒരു വിജയം ആക്കുന്നതിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണവും ഇതോടനു ബന്ധിച്ച് നടത്ത പ്പെടുന്നു. രാജ്യാന്തര ഹൃദയ ദിനാചരണ ത്തില്‍ ദേര ഇത്തി സലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയത്തില്‍ (ദല്‍ മോഖ് ടവര്‍ ) വെച്ചാണ് പ്രസ്തുത കുടുംബ സംഗമം നടക്കുക.

രാജ്യാന്തര ഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് “ലഹരി വിമുക്തവും ശാന്തി തേടുന്ന ഗള്‍ഫ് മനസ്സും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സുകളും പ്രസന്റേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ ഓഡിനേറ്റര്‍ ബഷീര്‍ തിക്കോടിയെ 055 74 62 946 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി

March 8th, 2012

vayalar-ravi-ma-yusuf-ali-with-ambassador-ePathram
അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.

ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.

എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബഹ്‌റൈന്‍ അംബാസഡറുമായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

March 8th, 2012

bahrain-ladies-association-members-with-ambassedor-ePathram
മനാമ : ബഹ്‌റൈനിലെ സാംസ്‌കാരിക സംഘടന യായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് നളിനി വിപിന്റെ നേതൃത്വ ത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. സംഘടന യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അംഗങ്ങള്‍ അംബാസഡറോട് വിശദീകരിച്ചു.

തുച്ഛവരുമാനമുള്ള തൊഴിലാളി കള്‍ക്ക് സൗജന്യമായി നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, തൊഴിലാളി കള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , സംഘടന യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ യുടെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗ ങ്ങള്‍ അംബാസഡറെ ധരിപ്പിച്ചു.

സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ശ്ലാഘിച്ചു. സംഘടനയ്ക്ക് എംബസി യുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വന വുമായി യാതൊരു വിവേചന വുമില്ലാതെ, യാതൊരു ഫീസും ഈടാക്കാതെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന സ്‌നേഹ റിക്രിയേഷന്‍ സെന്ററാണ് സംഘടന യുടെ എടുത്തു പറയത്തക്ക പ്രവര്‍ത്തനം. 1987-ലാണ് സ്‌നേഹക്ക് രൂപം നല്‍കിയത്‌. സ്‌നേഹ യിലെ കുട്ടികളെ പരിചരിക്കാനായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടു എങ്കിലും അസോസിയേഷനിലെ അംഗ ങ്ങള്‍ ദിവസേന സ്‌നേഹയില്‍ എത്താറുണ്ട്.

സംഗീതം, ഭാഷ, കരകൗശല വിദ്യകള്‍ തുടങ്ങി എല്ലാ വിഷയ ങ്ങളിലും കുട്ടികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. കായിക രംഗത്തും മികച്ച പ്രകടന മാണ് ഈ കുട്ടികള്‍ കാഴ്ചവെക്കുന്നത്. ഇവര്‍ക്ക് വിവിധ മത്സര ങ്ങളും ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ പരിപാടി കളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്.

-അയച്ചു തന്നത് : അബ്ദുല്‍ നാസര്‍ ബഹ്‌റൈന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്
Next »Next Page » പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine