ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്

March 8th, 2012

mk-lokesh-ePathram

അബുദാബി:യു. എ. ഇ. യിലെ ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യിലെയും കോണ്‍സുലേറ്റി ലെയും കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരി പ്പുള്ളതായി ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

ima-abudhabi-media-team-with-ambassador-ePathram

അംബാസഡര്‍ എം. കെ. ലോകേഷ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം

അബുദാബി ഇന്ത്യന്‍ എംബസി യില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖ ത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. 2009 മുതല്‍ പാസ്‌പോര്‍ട്ട് സേവന ങ്ങളിലൂടെ 10 ദിര്‍ഹം വെച്ച് കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടി ലേക്ക് ധനം സമാഹരിക്കാന്‍ തുടങ്ങിയത്. ഇതുവരെ യായി 15 മില്യണ്‍ ദിര്‍ഹ മാണ് സമാഹരിച്ചത്. ഇതില്‍ 5 മില്യണ്‍ ദിര്‍ഹം വിവിധ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് അംബാസഡര്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എങ്ങനെ ക്രിയാത്മക മായി ഉപയോഗിക്കാം എന്നതിനെ ക്കുറിച്ച് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തില്‍ നിര്‍ദ്ദേശ ങ്ങള്‍ സമര്‍പ്പിച്ചിരി ക്കുകയാണ്. യു. എ. ഇ. യില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പൌര ന്മാരുടെ മൃതദേഹം നാട്ടില്‍ ക്കൊണ്ടു പോകാന്‍ വേണ്ടുന്ന സഹായം, നിര്‍ദ്ധനരായ ഇന്ത്യന്‍ തൊഴിലാളി കള്‍ക്ക് ചികിത്സാ സഹായം, ജയിലില്‍ വിമാന ടിക്കറ്റിന് വഴിയില്ലാതെ കഴിയുന്നവര്‍ക്ക് യാത്രാ സൗകര്യം, വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന വര്‍ക്ക് സഹായങ്ങള്‍ എന്നിവ നല്‍കി വരുന്നു.

അബുദാബിയി ലെ ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ സീറ്റ് വര്‍ദ്ധി പ്പിക്കാനുള്ള പരിശ്രമവും എംബസി യുടെ നേതൃത്വ ത്തില്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പു മായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുപ്രകാരം അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ 900 സീറ്റുകളും അബുദാബി മോഡല്‍ സ്‌കൂളില്‍ 500 സീറ്റു കളുമാണ് വര്‍ദ്ധിപ്പിക്കുക.

രണ്ട് ഷിഫ്റ്റുകളിലായി കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുക യാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്‌കൂളുകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ അനുവദി ക്കുവാന്‍ അധി കൃതര്‍ തയ്യാറാണ് എന്നും അംബാസഡര്‍ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കാ നുള്ള പദ്ധതി, ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ മിനിമം വേതനം, ഗള്‍ഫ് മേഖല യിലെ സാമൂഹികാ ന്തരീക്ഷം, ഇന്ത്യന്‍ സമൂഹ ത്തില്‍ വളരുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയ ങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ അംബാസഡറു മായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസി യിലെ പൊളിറ്റിക്കല്‍ & ഇന്‍ഫര്‍മേഷന്‍ കോണ്‍സലര്‍ നമൃതാ എസ്. കുമാറും ചര്‍ച്ച യില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കപ്പലില്‍ തീപിടുത്തം മൂന്നു പേര്‍ മരിച്ചു

March 7th, 2012

അജ്മാന്‍ തുറമുഖത്ത്‌ ഇന്ധനകപ്പലിന് തീ പിടിച്ച് മൂന്നുപേര്‍  മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ടു പേരെ കാണാതായതായും റിപ്പോര്‍ട്ട് ഉണ്ട്, അപകടത്തില്‍ പെട്ടവരെല്ലാം ഏഷ്യന്‍ വംശക്കാരാണ്, തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ ശക്തമായ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചത്‌ എന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ്‌ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രി:സലിഹ് അല്‍ മത്രൂഷി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ കുടുംബ സംഗമം

March 7th, 2012

isc-alain-family-meet-2012-ePathram
അലൈന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ വാര്‍ഷിക കുടുംബ സംഗമം ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടന്നു. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാന പതി എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. സെന്ററിന്റെ രക്ഷാധി കാരിയും അല്‍ ഫറാ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ജെ ആര്‍ ഗംഗാ രമണി, പ്രസിഡന്റ് ജിമ്മി, സെക്രട്ടറി മൊയ്തീന്‍ , വൈസ് പ്രസിഡന്റ് ശശി സ്റ്റീഫന്‍ , ജോയിന്റ്റ്‌ സെക്രട്ടറി ഷാജിഖാന്‍ , വനിതാ വിഭാഗം അദ്ധ്യക്ഷ മീനു സാം എന്നിവര്‍ പ്രസംഗിച്ചു.

ഐ. എസ്. സി. യില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ അംഗത്വം പൂര്‍ത്തി യാക്കിയ കുഞ്ഞു മുഹമ്മദ് അന്‍സാരി, പി. പി. മുസ്തഫ, ഫിലിപ്പ് കോശി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രവാസ ജീവിത ത്തിന്റെ ഇരുപത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി,യു. എ. ഇ. വിട്ടു പോകുന്ന ജനാര്‍ദനന്‍ – ലോഹിത ദമ്പതി മാര്‍ക്ക് ചടങ്ങില്‍ വെച്ച് സമുചിതമായ യാത്രയയപ്പ് നല്‍കി.

വിവിധ സബ് കമ്മിറ്റി അംഗ ങ്ങളെയും കലാപരിപാടി കളില്‍ പങ്കെടുത്ത കുട്ടികളെ യും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഐ. എസ്. സി. അംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടി കളും നടന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മഹര്‍ജാന്‍ : മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഉത്സവ കാലം

March 7th, 2012

lulu-abudhabi-maharjan-shopping-fest-ePathram
അബുദാബി :അബുദാബി യുടെ ഹൃദയ ഭാഗത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വാണിജ്യോല്‍സവം മാര്‍ച്ച് 8 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.’ മഹര്‍ജാന്‍ ‘ എന്ന പേരില്‍ വാരാന്ത്യങ്ങളില്‍ ആയിരിക്കും ഉത്സവം നടക്കുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ ക്കുമായി സമ്മാനങ്ങള്‍ വാരിക്കൂട്ടാവുന്ന മല്‍സരങ്ങള്‍ , കലാ സാംസ്കാരിക പരിപാടികള്‍ അടങ്ങിയ കലാ മേളയും എന്നിവ ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന്റെ വികസന വുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ഈ പരിപാടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, അബുദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കെ.എം. ട്രേഡിംഗ്, അല്‍ജസീറ ഗ്രൂപ്പ് ജ്വല്ലറി, സാലം അല്‍ ശുഐബി ജ്വല്ലറി തുടങ്ങി വലതും ചെറുതുമായ നാനൂറ്റി അമ്പതോളം വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ടേബിള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്തരേന്ത്യന്‍ ഭക്ഷണ കേന്ദ്രമായ ദേ താലി, അറബിക് – ഇറാനിയന്‍ ഭക്ഷണ കേന്ദ്രമായ തന്ജാര എന്നിവരും ഇതില്‍ പങ്കാളികള്‍ ആവുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് പാരമ്പര്യ കലകളും കലാമത്സര ങ്ങളും ഗെയിം ഷോകളും മാന്ത്രിക പ്രകടനങ്ങളും കലാമേള യുടെ ഭാഗമായി നടക്കും. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ വാണിജ്യ കേന്ദ്രം അബുദാബി യിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി ഇനി അറിയപ്പെടും. ഈ കേന്ദ്രത്തിന്റെ വികസനം പൊതുജന പങ്കാളിത്ത ത്തോടെ ആഘോഷിക്കാനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കലാമേള ഒരുക്കുന്നതെന്ന് സംഘാടകരായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടര്‍ രാജാ അബ്ദുള്‍ ഖാദര്‍ , ജനറല്‍ മാനേജര്‍ എ. എം. അബൂബക്കര്‍ , എം. കെ. ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാര്‍ , പബ്ലിക് റിലേഷന്‍സ് മാനേജര്‍ മുഹമ്മദ്‌ ഗസാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി ടി ബലറാമിന് ഗള്‍ഫില്‍ പിന്തുണ ഏറുന്നു

March 6th, 2012

thrithala-mla-vt-balram-ePathram
ദുബായ് : നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള സ്വകാര്യ ബില്‍ തന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു വിവാദ നായകനായി മാറിയ തൃത്താല എം എല്‍ എ. വി ടി ബലറാമിന്റെ പ്രവര്‍ത്തനത്തെ നിയമ സഭാ സ്പീക്കര്‍ വിമര്‍ശിച്ചു എങ്കിലും ഗള്‍ഫില്‍ സജീവ മായ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ കൂട്ടായ്മ കള്‍ ബലറാമിന് അനുകൂലമായ നിലപാടു കളുമായി സജീവമായി രംഗത്ത്‌.

വളരെ കുറഞ്ഞ കാലയളവില്‍ത്തന്നെ കേരള ത്തിലെ ഏറ്റവും ജനകീയനായ എം എല്‍ എ എന്ന് പേരെടുത്ത ബലറാം, നഴ്സിംഗ് ജോലി രംഗത്തെ ചൂഷണത്തിന് എതിരെ അവതരിപ്പിക്കാനിരുന്ന ബില്ലിന്റെ പേരിലാണ് വിവാദ നായകനായത്.

ദുബായിലെ സജീവ കോണ്ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍നോട്ട ത്തില്‍ കൈകാര്യം ചെയ്യുന്ന ഫെയ്സ് ബുക്കിലെ യും ട്വിറ്ററിലെ യും പേജുകളില്‍ ബലറാമിനുള്ള പിന്തുണ യുടെ സന്ദേശ ങ്ങളുടെ പ്രവാഹമാണ്.

-ഹുസൈന്‍ ഞാങ്ങാട്ടിരി, ദുബായ്

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കേരള യാത്ര : പ്രവര്‍ത്തക സംഗമം
Next »Next Page » മഹര്‍ജാന്‍ : മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഉത്സവ കാലം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine