അല്‍ ഐന്‍ : യുവ കലാ സാഹിതി ഒരുക്കിയ നാട്ടുല്സവം അല്‍ ഐനിലെ കലാ സ്നേഹികള്‍ക്ക് ഹൃദ്യമായ വിരുന്നായി. യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ഗാഫ്’ എന്ന വാര്‍ഷിക പതിപ്പിന്റെ വിതരണ ഉല്‍ഘാടന വുമായി ബന്ധപ്പെട്ടാണ് അല്‍ ഐനില്‍ നാട്ടുല്സവം അരങ്ങേറിയത്. നാടന്‍ പാട്ടുകള്‍, നാടന്‍ കലകള്‍, നൃത്ത നൃത്ത്യങ്ങള്‍ , ഗാനമേള എന്നീ പരിപാടികള്‍ അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടന്ന നാട്ടുല്സവ ത്ത്തിന്റെ ഭാഗമായി അരങ്ങേറി.
ഐ. എസ്. സി. പ്രസിഡന്റ് പ്രൊഫ. ഗോപി നാട്ടുല്സവം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി അല്‍ ഐന്‍ പ്രസിഡന്റ് ഷുജാദ് ഹക്കീം അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി മുഖ്യ പ്രഭാഷണം നടത്തി. ഐ. എസ്. സി. മുന്‍ പ്രസിഡന്റ് ശശി സ്റ്റീഫന്‍ ഗാഫിന്റെ അല്‍ ഐന്‍ വിതരണോല്ഘാടനം നിര്‍വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അഷ്‌റഫ് വളാഞ്ചേരി ആദ്യ പ്രതി ഏറ്റു വാങ്ങി.
തുടര്‍ന്ന് സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും നിര്‍വഹിച്ച ‘സര്‍പ്പകാലം’ എന്ന നാടകവും അരങ്ങേറി. ബിജു ചാണ്ടി സ്വാഗതവും ഷജിന്‍. എസ്. നന്ദിയും പറഞ്ഞു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി