കേരള യാത്ര : പ്രവര്‍ത്തക സംഗമം

March 5th, 2012

kantha-puram-kerala-yathra-dubai-meet-ePathram
ദുബായ് : കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര യുടെ പ്രചരണാര്‍ത്ഥം ദുബായ് തൃശ്ശര്‍ ജില്ലാ ഐ. സി. എഫ്. സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമ ത്തില്‍ സിറാജ് ദിനപ്പത്ര ത്തിന്റെ വരിസംഖ്യ വിതരണം നടന്നു. പ്രസ്തുത പരിപാടി യില്‍ വെച്ച് ആദ്യ വരിക്കാരനായി നസീര്‍ റിവോളി, സി. എം. എ. കബീര്‍ മാസ്റ്ററില്‍ നിന്ന് കൂപ്പണ്‍ സ്വീകരിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ , പി. കെ ബാവ ദാരിമി, എന്‍ എച്ച് ഫൈസല്‍ ,ഡോക്ടര്‍ കാസിം, കരീം വെങ്കിടങ്ങ്‌, തൊഴിയൂര്‍ കുഞ്ഞു മുഹമ്മദ്‌ സഖാഫി എന്നിവര്‍ സന്നിഹിത രായിരുന്നു.

-അയച്ചു തന്നത് : റഫീഖ്‌ എറിയാട്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ ഹ്രസ്വ ചിത്ര മേള : അവാര്‍ഡുകള്‍ സമ്മാനിച്ചു

March 5th, 2012

blue-star-film-fest-2012-award-to-iskendher-mirza-ePathram
അബുദാബി : അന്തരിച്ച ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്മരണാര്‍ത്ഥം അലൈന്‍ ബ്ലൂസ്റ്റാര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമാ മത്സരവും ചലച്ചിത്ര മേളയും അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

മത്സരത്തിന് എത്തിയ 12 ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും ഏറ്റവും മികച്ച സിനിമ യായി ഷാജി സുരേഷ് ചാവക്കാട് സംവിധാനം ചെയ്ത  ‘ഒട്ടകം ‘ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ഇസ്‌കന്ദര്‍ മിര്‍സ, നല്ല നടന്‍ നൗഷാദ്, നല്ല നടി സുമ സനല്‍ ,മികച്ച ബാലതാരം ഷാന്‍ സൈജി, എഡിറ്റര്‍ വഹാബ് തിരൂര്‍ , ഛായാ ഗ്രഹണം രൂപേഷ് തിക്കോടി.

മുഖ്യാതിഥി ആയി ചലച്ചിത്ര സംവിധായകന്‍ ബിജു വര്‍ക്കി പങ്കെടുത്തു. ബ്ലൂ സ്റ്റാര്‍ പ്രസിഡന്റ് ജോയി തണങ്ങാടന്‍ , സെക്രട്ടറി ആനന്ദ് പവിത്രന്‍ , ഡോ. സുധാകരന്‍ , ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജിമ്മി, സെക്രട്ടറി മൊയ്തീന്‍ ,വൈസ് പ്രസിഡന്റ് ശശി സ്റ്റീഫന്‍ , ജോയന്റ് സെക്രട്ടറി ഷാജി ഖാന്‍ എന്നിവരും പങ്കെടുത്തു. വിജയികള്‍ക്ക്‌ ഉപഹാരങ്ങളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികൾക്ക് സഹായം ഊർജ്ജിതമാക്കാൻ വിദേശകാര്യ മന്ത്രിയുടെ നിർദ്ദേശം

March 4th, 2012

sm-krishna-epathram

കൈറോ : വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്ക് സഹായങ്ങളും സേവനങ്ങളും എത്തിക്കുന്നതിൽ കാലവിളംബം പാടില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേശം നൽകി. മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിന് എത്തിയതാണ് എസ്. എം. കൃഷ്ണ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. ക്ഷേമ ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥൻ ആഴ്ച്ചയിൽ ഒരു ദിവസം പ്രവാസികളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായുകയും അവയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി പുത്തൻ ആശയങ്ങൾ നടപ്പിലാക്കുവാൻ മന്ത്രി ഇന്ത്യൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമാണോ എന്ന് അംബാസിഡർമാർ നിരീക്ഷണം നടത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അവീര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച

March 4th, 2012

dubai-al-aweer-veg-fruits-market-ePathram
ദുബായ് : അല്‍ അവീര്‍ വെജിറ്റബിള്‍ & ഫ്രൂട്ട് മാര്‍ക്കറ്റില്‍ മലയാളികള്‍ നടത്തുന്ന വെജിറ്റബിള്‍ ഹോള്‍സെയില്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച നടന്നു. രണ്ടു ലക്ഷ ത്തില്‍പരം ദിര്‍ഹം, പി.ഡി.ചെക്കുകള്‍ ,പതിനഞ്ചോളം തൊഴിലാളി കളുടെ പാസ്പോര്‍ട്ടുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന, ഏകദേശം 500 കിലോ തൂക്കം വരുന്ന ലോക്കര്‍ ആണ് മോഷ്ടാക്കള്‍ കൊണ്ട് പോയത്. മാര്‍ക്കറ്റിലെ നാലാം നമ്പര്‍ ബ്ലോക്കില്‍ ഷോപ്പ്‌ നമ്പര്‍ 132 അഫ്സാര്‍ ഖമ്മാസ്‌ എന്ന കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷമാണ് കവര്‍ച്ച നടന്നത് എന്ന് കരുതുന്നു. പോലീസ്‌ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

-അയച്ചു തന്നത് : ഹുസൈന്‍ ഞാങ്ങാട്ടിരി, ദുബായ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സാന്ത്വനം : തൃശൂര്‍ ജില്ലാ ഐ സി എഫ് മഹല്ല് സംഗമം അബുദാബിയില്‍

March 3rd, 2012

sys-santhwanam-logo-epathram അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ സാന്ത്വനം ചെയര്‍മാന്‍ പി. കെ. ബാവാ ദാരിമി, മാടവന ഇബ്രാഹിംകുട്ടി മുസ്ല്യാര്‍ , ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 38 28 933

-റഫീഖ്‌ എറിയാട്‌, അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു
Next »Next Page » അവീര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine