അബുദാബി : മൂന്നു ദശാബ്ദക്കാലം അബുദാബി യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ജ്വലിച്ചു നിന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണക്കായി ഫ്രണ്ട്സ് എ. ഡി. എം. എസ്. അന്‍സാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പദ്മശ്രീ എം. എ. യൂസഫലിയും അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്കിന്റെ ചെയര്‍മാന്‍ കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി.
അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ അനുസ്മരണ സമ്മേളന ത്തില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. പുരസ്കാരങ്ങള്‍ സമ്മാനിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പ്രഭാഷണ ത്തില്‍ ഇരുവരുടെയും പ്രവര്‍ത്തന മേഖലകള്‍ മലയാളി സമൂഹത്തിനു നല്‍കിയ സംഭാവനകളെ വിശദീകരിച്ചു.
മലയാളി കള്‍ക്ക് തൊഴില്‍ നല്കുന്നതിലും കേരള ത്തിന്റെ വ്യവസായ വികസന ത്തിന് സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കുന്ന തിലും യൂസഫലി ശ്രദ്ധിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ ഏറ്റവും സുദൃഡവും പ്രശ്‌ന രഹിതവും ആയ സൗഹൃദങ്ങള്‍ ഉള്ളത് അറബ് രാജ്യങ്ങളു മായിട്ടാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. അറബ് രാഷ്ട്ര തലവന്മാരുമായുള്ള കൂടി ക്കാഴ്ചകളില്‍ യൂസഫലി വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്.
ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന സംഘടനയാണ് പാലിയേറ്റീവ് കെയര്‍. ആ സംഘടനയെ നയിക്കുന്ന നൂറുദ്ദീന്റെ സേവനവും വിലപ്പെട്ടതാണ്. ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ അര്‍ഹരായ വ്യക്തികള്‍ക്കാണ് ലഭിച്ചതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
പാലിയേറ്റീവ് കെയറിന് ഒരു ലക്ഷം രൂപയാണ് ഫ്രണ്ട്സ് എ. ഡി. എം. എസ്. സമ്മാനമായി നല്കിയത്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ 50,000 രൂപയും സംഭാവനയായി നല്കി.
ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു
യൂസഫലിയും നൂറുദ്ദീനും മറുപടി പ്രസംഗം നടത്തി. ചിറയിന്‍കീഴ് അന്‍സാര്‍ തനിക്ക് സഹോദര തുല്യനായ വ്യക്തി യാണെന്നും അദ്ദേഹ ത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ഏറെ സന്തോഷം ഉണ്ടെന്നും യൂസഫലി പറഞ്ഞു.
കണിയാപുരം സൈനുദ്ദീന്‍ അന്‍സാര്‍ സ്മാരക പ്രഭാഷണം നടത്തി. പാലോട് രവി എം. എല്‍. എ., തോമസ് ജോണ്‍, പി. ബാവ ഹാജി, കെ. ബി. മുരളി, മനോജ് പുഷ്‌കര്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അഡ്വ. ഐഷാ ഷക്കീര്‍ അവതാരക യായിരുന്നു. ഫ്രണ്ട്സ് എ. ഡി. എം. എസ്.ജനറല്‍ സെക്രട്ടറി ജയരാജ് സ്വാഗതവും ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
- pma