അബുദാബി: പ്രവാസ രംഗത്തെ അരക്ഷിതാവസ്ഥക്ക് എതിരെയും വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത കള്‍ക്ക് എതിരെയും പ്രവാസ സംഘടന കളുടെ യോജിച്ച പ്രവര്‍ത്തനവും കൂട്ടായ്മയും വളര്‍ത്തി ക്കൊണ്ടു വരേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് യുവ കലാ സാഹിതി അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.
കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനം കെ. എസ്. സി. വൈസ് പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനം ചെയ്തു.
കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. ആര്‍. ജോഷി സംഘടനാ റിപ്പോര്‍ട്ടും എം. സുനീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹാഫിസ് ബാബു ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി വാര്‍ഷിക പ്പതിപ്പ് ‘ഗാഫ്’ന്റെ വിതരണോദ്ഘാടനം എസ്. എ. ഖുദ്‌സി എഴുത്തുകാരന്‍ നസീര്‍ കടിക്കാടിനു നല്കി ക്കൊണ്ട് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഫാസിലിന്റെ ‘കോമ്പസ്സും വേട്ടക്കോലും’ എന്ന നോവലിനെ ക്കുറിച്ച് ചര്‍ച്ച നടന്നു. ദീപ ചിറയില്‍ മുഖ്യ പ്രഭാഷണം നടത്തി. പി. ശിവപ്രസാദ് മോഡറേറ്ററായിരുന്നു.
നസീര്‍ കടിക്കാട്, സൈനുദ്ദീന്‍ ഖുറൈഷി, ജോഷി ഒഡേസ്സ, ടി. കെ. ജലീല്‍, സോണി ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. ഭാസ്‌കരന്‍ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന പാട്ടരങ്ങില്‍ സുഹാന സുബൈര്‍, സജീഷ്, രഞ്ജിത്ത് കായംകുളം, അമല്‍ എന്നിവര്‍ പാട്ടുകള്‍ പാടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി