ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

കേരള സോഷ്യല്‍ സെന്റര്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നു

March 2nd, 2012

ksc-logo-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ കീഴില്‍ സജീവമായി നടന്നു വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 2ആം തിയതി വെള്ളിയാഴ്ച മാധ്യമ സെമിനാറും കലാ സന്ധ്യയും സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന മാധ്യമ സെമിനാറില്‍ “ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക്” “പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും മാധ്യമ പക്ഷവും” എന്നീ വിഷയങ്ങളില്‍ ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി) എന്നിവര്‍ സംസാരിക്കും.

ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച 25 മാധ്യമ പ്രവര്‍ത്തകരെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ആദരിക്കും.

അബ്ദു ശിവപുരം (ഗള്‍ഫ്‌ മാധ്യമം), അബ്ദുള്‍ മനാഫ് സി.‌ (ജനയുഗം), അബ്ദുള്‍ റഹിമാന്‍ പി. എം. (e പത്രം), അനില്‍ സി. ഇടിക്കുള (ദീപിക), അഷ്‌റഫ്‌ പന്താവൂര്‍, ധന്യലക്ഷ്മി (സൂപ്പര്‍ 94.7), ഗംഗാധരന്‍ ടി. പി. (മാതൃഭൂമി), ഹിഷാം അബ്ദുള്‍ സലാം (റേഡിയോ ഏഷ്യ), ജലീല്‍ രാമന്തളി (ചന്ദ്രിക), ജമാല്‍ (കൈരളി), ജോണി ഫൈന്‍ ആര്‍ട്ട്സ് (കൈരളി), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി), മീര ഗംഗാധരന്‍ (ഏഷ്യാനെറ്റ്), മൊയ്തീന്‍ കോയ കെ. കെ. (ഒലിവ്‌ മീഡിയ), മുനീര്‍ പാണ്ട്യാല (സിറാജ്), നാസര്‍ ബേപ്പൂര്‍ (അമൃത), നിസാമുദ്ദീന്‍ ബി. എസ്. (ഗള്‍ഫ്‌ മാധ്യമം), നിസാര്‍ സെയ്ദ്‌, പ്രമോദ്‌ (മനോരമ), റോണി (മനോരമ), സഫറുള്ള പാലപ്പെട്ടി, സമദ്‌ (മനോരമ), സമീര്‍ കല്ലറ (ജീവന്‍ ), സിബി കടവില്‍ (ജീവന്‍ ), താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവരെയാണ് ആദരിക്കുന്നത്.

ഇവര്‍ക്ക്‌ പുറമേ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ച ഏഷ്യാനെറ്റ്‌ റേഡിയോയെയും ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് രാത്രി 8 മണിക്ക് പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരുക്കുന്ന “റാഫി കി യാദ്” എന്ന കലാ സന്ധ്യയും ഒരുക്കുന്നു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ജീവ കാരുണ്യ വിഭാഗം സെക്രട്ടറി ഷെരിഫ് കാളാച്ചാല്‍ എന്നിവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. എം. ഉസ്താദ് ആണ്ടു നേര്‍ച്ച അബൂദാബിയില്‍

March 1st, 2012

അബുദാബി : സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ ഉപാദ്ധ്യക്ഷനും മംഗലാപുരം ചെമ്പരിക്ക ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, സഅദിയ്യ എന്നിവ യുടെ സ്ഥാപകനും ഇസ്ലാമിക് ജ്യോതി ശാസ്ത്ര പണ്ഡിതനു മായിരുന്ന ഖാസി സി.എം. അബ്ദുളള മൗലവി യുടെ പേരിലുള്ള ആണ്ടു നേര്‍ച്ചയും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 2 വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്. അബുദാബി കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഒന്നാം നിലയില്‍ വൈകുന്നേരം 6.30 ന് ഖത്തം ദുആ യോടെ പരിപാടി ആരംഭിക്കും. ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് സമീര്‍ അസ്അദി കമ്പാറിന്റെ അദ്ധ്യക്ഷത യില്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രഗല്‍ഭ വാഗ്മി ഖലീലു റഹ്മാന്‍ ഖാഷിഫി തൈക്കടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും.

ഡോ.അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍ , പി. കെ. അഹമ്മദ് ബല്ലാ കടപ്പുറം, എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്‌റ്റേറ്റ് പ്രസിഡന്റ് ഹാരിസ് ബാഖവി കടമേരി എന്നിവര്‍ പ്രസംഗിക്കും. സഅദ് ഫൈസി, പള്ളാര്‍ മുഹമ്മദ് മുസ്ലിയാര്‍ , കെ. വി. മുഹമ്മദ് മൗലവി, അബ്ദുല്‍ അസീസ് മൗലവി പെരിന്തല്‍മണ്ണ എന്നിവര്‍ ആണ്ടു നേര്‍ച്ചക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാരായണ പ്പണിക്കരുടെ നിര്യാണത്തില്‍ പ്രണാം അനുശോചിച്ചു

March 1st, 2012

nss-prsident-narayana-panikkar-ePathram
ദുബായ് : അന്തരിച്ച എന്‍ .എസ് .എസ് .പ്രസിഡന്റ് പി. കെ. നാരായണ പ്പണിക്കരുടെ വേര്‍പാടില്‍ വടക്കേ മലബാറു കാരുടെ കുടുംബ കൂട്ടായ്മയായ ‘പ്രണാം’ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹ ത്തിന്റെ വേര്‍പാട് എന്‍ . എസ് . എസ്സി നും കേരള ത്തിലെ സാമൂഹിക ജീവിത ത്തിനും തീരാ നഷ്ടം ആണെന്ന് പ്രസിഡന്റ് ഹരികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ജയദേവന്‍ നമ്പ്യാര്‍ എന്നിവര്‍ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

-വാര്‍ത്ത അയച്ചു തന്നത് : പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ ഹ്രസ്വ ചിത്ര മേള

March 1st, 2012

short-film-competition-epathram
അബുദാബി : അല്‍ഐന്‍ ബ്ലൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര മേള മാര്‍ച്ച് 1 വ്യാഴാഴ്ച നടക്കും. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലോഹിത ദാസിന്റെ സ്മരണാര്‍ത്ഥം ബ്ലൂ സ്റ്റാര്‍ ഒരുക്കുന്ന ഹ്രസ്വ ചിത്ര മേളയില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കളാണ് മത്സരിക്കുക.

തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് ദാനവും മാര്‍ച്ച് 1 വ്യാഴാഴ്ച വൈകിട്ട് 7. 30 മുതല്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടത്തുന്നതാണ്. മലയാള സിനിമാ സംവിധായകന്‍ ബിജു വര്‍ക്കി മുഖ്യാതിഥി ആയിരിക്കും. പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന താണ് വിധി നിര്‍ണായക സമിതി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ : ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം
Next »Next Page » നാരായണ പ്പണിക്കരുടെ നിര്യാണത്തില്‍ പ്രണാം അനുശോചിച്ചു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine