പ്രവാചകനിന്ദ : കുവൈത്തി സ്വദേശിക്ക് ജയില്‍

June 6th, 2012

jail-prisoner-epathram
കുവൈത്ത് : ട്വിറ്ററിലൂടെ പ്രവാചക നിന്ദ നടത്തിയതിന് കുവൈത്ത് സ്വദേശിക്ക് 10 വര്‍ഷത്തെ തടവു ശിക്ഷ.

ഹമദ് അല്‍ നഖി എന്ന കുവൈത്തി യുവാവ് ഈ വര്ഷം ഫെബ്രുവരി 5-നും മാര്‍ച്ച് 27-നും ഇടക്കാണ് പ്രവാചകന്‍ മുഹമ്മദ്, പത്‌നി ആയിഷ, ഖലീഫമാരായ അബൂബക്കര്‍, ഉസ്മാന്‍ എന്നിവരെ നിന്ദിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്.

രാജ്യത്തിന്റെ താത്പര്യവും സംസ്‌കാരവും മതപരവുമായ വികാരങ്ങളെ വ്രണ പ്പെടുത്തി ക്കൊണ്ടുള്ള വിരുദ്ധ നിലപാട് ട്വിറ്ററില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തി.

എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായുള്ള ഹമദ് അല്‍ നഖിയുടെ വാദം കോടതി പരിഗണിച്ചില്ല. ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴിയും പരാമര്‍ശങ്ങള്‍ നടത്തി യതായി കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുക യുമായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാല ജന സഖ്യം ജന്മദിനാഘോഷം

June 6th, 2012

all-kerala-bala-jana-sakhyam-83-birthday-at-dubai-ePathram
ഷാര്‍ജ: അഖില കേരള ബാല ജന സഖ്യം എക്സ് ലീഡര്‍സ് ഫോറം യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബാല ജന സഖ്യത്തിന്റെ എണ്‍പത്തി മൂന്നാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

അക്കാഫ്‌ മുന്‍പ്രസിഡന്റ്‌ എം. ഷാഹുല്‍ഹമീദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ്‌ സന്തോഷ്‌ പുനലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

പുനലൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍, ഫോറം ഉപദേശക സമിതി അംഗങ്ങളായ സബാ ജോസഫ്‌, കുര്യന്‍. പി. മാത്യു, സെക്രട്ടറി പൊന്നച്ചന്‍ കുളനട, ഖജാന്‍ജി റീന സലീം, വൈസ് പ്രസിഡന്റ്‌ റോജിന്‍ പൈനുംമൂട്, പി. യു. പ്രകാശന്‍, കെ. എ. ജബ്ബാരി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഫോറത്തില്‍ അംഗങ്ങള്‍ ആകാനും പ്രവര്‍ത്തിക്കാനും താല്പര്യമുള്ള മുന്‍സഖ്യം പ്രവര്‍ത്തകര്‍ 050 67 91 574 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നൂറ്റമ്പതാം വാര്‍ഷികം

June 6th, 2012
les miserables-epathram
അബുദാബി: വിഖ്യാത എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ” പാവങ്ങള്‍ ” എന്ന  നോവലിന്റെ 150 മതു വാര്‍ഷികം ഒരു വര്ഷം നീണ്ടുളില്‍ക്കുന്ന പരിപാടികളോടെ പ്രസക്തി ആഘോഷിക്കുന്നു. ജൂണ്‍ ഒന്നിന് യു. എ. ഇയിലെ  പ്രശസ്ത എഴുത്തുകാരി മറിയം അല്‍ സെയിദി, പ്രമുഖ ഇന്തോ അറബ് സാഹിത്യകാരന്‍  എസ്. എ. ഖുദ്സി, സിറിയന്‍ ചിത്രകാരി ഇമാല്‍ നവലാത്തി എന്നിവര്‍ ചേര്‍ന്ന്  പരിപാടിയുടെ ലോഗോ  പ്രകാശനം ചെയ്തു. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ്‌ ഫൈസല്‍ ബാവ , അഡ്വ: ആയിഷ സക്കീര്‍,  നാടക സൗഹൃദം  പ്രസിഡന്റ്‌ കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം. നാടകം, ചിത്രകലാ ക്യാമ്പ്‌, ഫിലിം പ്രദര്‍ശനം, നോവല്‍ ചര്‍ച്ച, തുടങ്ങി യു എ  ഇയിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ‍   2013 ജൂണ്‍ 13 നു സമാപിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കവിതകളുടെ ചൊല്‍ക്കാഴ്ചയും നാടകവും ശ്രദ്ധേയമായി

June 5th, 2012

prasakthi-kaviyarangu-qudsi-ePathram
അബുദാബി : പ്രസക്തി, നാടക സൌഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌, കോലായ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കെ. എസ്. സി. യില്‍ നടത്തിയ പരിപാടിയില്‍
അറബ് മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച ആസ്വാദ്യകരമായി.

കവി അസ്‌മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കവി നസീര്‍ കടിക്കാട് ചൊല്‍ക്കാഴ്ച്ച ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഖുറൈഷി, ടി. എ. ശശി, രാജേഷ് ചിത്തിര, അമല്‍ കാരൂത്ത് ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

nadaka-sauhrudam-drama-kadal-theerathu-ePathram
തുടര്‍ന്ന് ഒ. വി. വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത്’ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് വിസ്മയമായി.

ഹരി അഭിനയ സംവിധാനം ചെയ്ത നാടക ത്തില്‍ ബിന്നി ടോമി, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, ഷാബു, സാലിഹ് കല്ലട, ഷാബിര്‍ ഖാന്‍, ഷഫീഖ്, ഷെരീഫ് മാന്നാര്‍ , ആസാദ് ഷെരീഫ് എന്നിവര്‍ വേഷമിട്ടു. വക്കം ജയലാല്‍, സാബു പോത്തന്‍കോട്, അന്‍വര്‍ ബാബു, റാംഷിദ്, അന്‍വര്‍ കൊച്ചനൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. എ. ഖുദ്‌സിയ്ക്ക് അബുദാബിയുടെ ആദരം

June 5th, 2012

artista-art-group-with-prasakthi-ePathram
അബുദാബി : മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രസക്തി, അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍, സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. സ്‌പോട്ട് പെയിന്റിംഗ്, അറബ് മലയാളം കവിതകളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.

ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന സ്‌പോട്ട് പെയിന്റിംഗ് പ്രമുഖ സിറിയന്‍ ചിത്രകാരി ഇമാന്‍ നുവലാത്തി ഉദ്ഘാടനം ചെയ്തു. നിഷ വര്‍ഗീസ്, രശ്മി സലീല്‍, ഷാഹുല്‍ കൊല്ലങ്കോട്, ജോഷ്, നദീം മുസ്തഫ, സോജന്‍, രാജേഷ് ബാബു, ഷാജഹാന്‍, രഘു കരിയാട്ട്, ഇ. ജെ. റോയിച്ചന്‍, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൗരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് പെണ്‍ കഥകളുടെ പെയിന്റിംഗ് ചിത്രകാരന്മാര്‍ ഖുദ്‌സിയ്ക്ക് സമര്‍പ്പിച്ചു.

സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്തു. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. ആയിഷ സക്കീര്‍ ‘ഖുദ്‌സി വിവര്‍ത്തനം ചെയ്ത അറബ് പെണ്‍കഥകകള്‍ ‘ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ചാമ്പ്യന്മാര്‍
Next »Next Page » കവിതകളുടെ ചൊല്‍ക്കാഴ്ചയും നാടകവും ശ്രദ്ധേയമായി »



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine