ഖത്തര്‍ – ബ്ലാങ്ങാട് കുടുംബ സംഗമം 2012

April 28th, 2012

qatar-blangad-mahal-epathram

ഖത്തര്‍ : ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ കുടുംബ സംഗമം ഏപ്രിൽ 27 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹയിലെ അല്‍ – ഒസറ ഹോട്ടലില്‍ നടന്നു. തുടര്‍ന്ന് നടന്ന യോഗത്തിൽ മഹല്ലില്‍ പെട്ട നൂറുദ്ധീന്റെ മകന്‍ ഷാക്കിറിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് ‍ എം. വി. അഷ്‌റഫ്‌, അബ്ദുല്‍ അസീസ്‌, മുജീബ് റഹ് മാന്‍ , പൊറ്റയിൽ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.‍ മരണം ഏത് നിമിഷവും നമ്മെ തേടി വരാമെന്നും അതിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുജീബ് റഹ് മാന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

qatar-blangad-mahal-meet-epathram

ദോഹ സന്ദർശിക്കുന്ന ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പൊറ്റയില്‍ ഖാദര്‍ ബ്ലാങ്ങാട് പള്ളിയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. ഖത്തര്‍ മഹല്ല് കമ്മറ്റി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, അത് അർഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ഷാഫിയുടെ മേല്‍നോട്ടത്തില്‍ ‍നടന്ന ഈ ആദ്യത്തെ കുടുംബ സംഗമം ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു കൂടിച്ചേരല്‍ ആയിരുന്നു.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളിക്ക് വധശിക്ഷ

April 28th, 2012

crime-epathram

ദുബായ്: മലയാളി അക്കൗണ്ടന്റ് വേലൂര്‍ ചാരമംഗലം സി. കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനു (35) ദുബായ് കോടതി വധശിക്ഷ വിധിച്ചു. ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ദുബായ് കരാമ ഫയര്‍ ‌സ്റ്റേഷനടുത്തുള്ള താമസ സ്ഥലത്ത് വെച്ചാണ് ശശികുമാറിനെ നവാസ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കൊല നടക്കുന്ന ദിവസം ശശികുമാര്‍ താമസ സ്ഥലത്ത് തനിച്ചായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു. ശശി കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു നവാസ്. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊല നടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു

April 28th, 2012

mar-baselios-marthoma-paulose-visit-sheikh-zayed-masjid-ePathramഅബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബുദാബിയില്‍ എത്തിച്ചേര്‍ന്ന  പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളി യില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

marthoma-paulose-in-grand-masjid-ePathram

അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദിലിയുടെ നേതൃത്വ ത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വി. സി. ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു.

യു. എ. ഇ. യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിട ത്തില്‍ കാതോലിക്കാ ബാവ പ്രാര്‍ത്ഥന നടത്തി .

marthoma-paulose-in-abudhabi-sheikh-zayed-masjid-ePathram

പിന്നീട് ലൈബ്രറി സന്ദര്‍ശിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും  പരിശോധിച്ചു.
ഇസ്ലാമിക വാസ്തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോ – ഇസ്ലാമിക് വാസ്തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു.

പള്ളി യുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു. പ്രസംഗ പീഠം കണ്ടപ്പോള്‍ രണ്ടു മത ങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചും രണ്ടു മത ങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യവും ബാവ എടുത്തു പറഞ്ഞു. ഖുതുബയും കുര്‍ബാനയും തമ്മിലെ സാമ്യതയും ചര്‍ച്ച യില്‍ വന്നു.

മതങ്ങള്‍ ലോക ത്തിന് നന്‍മയും സമാധാനവുമാണ് നല്‍കുന്നത് എന്നും ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാവില്ല എന്നും ബാവാ തിരുമേനി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എഴുത്തുകാര്‍ വിഷയ ദാരിദ്ര്യം നേരിടുന്നു : ഡോ. പി. കെ. പോക്കര്‍

April 28th, 2012

writer-dr-pk-pokker-shakthi-ePathram
അബുദാബി : വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എഴുത്തുകാരാണ് ഇന്ന് കേരള ത്തില്‍ കൂടുതലുള്ളത് എന്നും ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിന്നും മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുമ്പോള്‍ അവ മലയാള ത്തില്‍ ഉണ്ടാകാത്തത് ഈ വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും എഴുത്തുകാരനും കോഴിക്കോട്‌ സര്‍വ്വ കലാശാല യിലെ തത്ത്വ ചിന്താ വിഭാഗം തലവനുമായ ഡോ. പി. കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് സംഘടിപ്പിക്കുന്ന പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിച്ച് ‘ബഹുസംസ്‌കാരങ്ങളുടെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

മലയാളി കള്‍ക്കിടയില്‍ വിമര്‍ശന സ്വാതന്ത്ര്യം കുറഞ്ഞു വരുന്നു. എന്തെങ്കിലും വിമര്‍ശനം നടത്തി യാല്‍ അദ്ദേഹത്തെ ശത്രു പക്ഷത്ത് നിര്‍ത്തി മുദ്രയടിക്കുക എന്നത് ഇന്ന് മലയാളി കള്‍ക്കിടയില്‍ കാണാം.

സാഹോദര്യവും സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ആദ്യമായി പറയാന്‍ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവ ത്തോടുകൂടിയാണ്. ഈ വിപ്ലവം നടന്ന ഫ്രാന്‍സിലാണ് സ്ത്രീകള്‍ക്ക് തലമറയ്ക്കാനുള്ള അവകാശം നിഷേധിക്ക പ്പെട്ടിരിക്കുന്നത്. തലയില്‍ തട്ടമിടുകയും സ്‌കാഫ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് തലമറയ്ക്കാന്‍ പാടില്ല എന്നു പറയുന്ന ഫ്രാന്‍സിനെ എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യമെന്ന് പറയാന്‍ കഴിയുക.

ജനാധിപത്യം ഒരു ഭാഗത്ത് ഉദ്‌ഘോഷിക്ക പ്പെടുകയും മറുഭാഗത്ത് വെള്ള ക്കാരന്റെ നരച്ച മീശ എല്ലാവരുടെയും മസ്തിഷ്‌ക ത്തിലേക്ക് അടിച്ചേല്പി ക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ഗൗരവമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.

മലയാളി ക്കുട്ടി സ്‌കൂളില്‍ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുക എന്നത് ജനാധിപത്യ വിരുദ്ധവും സമൂഹ വിരുദ്ധവുമായ പ്രക്രിയയാണ്. മാതൃ ഭാഷ പറഞ്ഞാല്‍ തല്ലുന്ന അധ്യാപകരും തല്ലുന്ന രക്ഷിതാക്കളുമായി മാറുന്നത് ബഹുസംസ്‌കാര ത്തിനു മാത്രമല്ല നമ്മുടെ നിലനില്പിന് പോലും അപകടകരം ആണെന്ന് ഡോ. പി. കെ. പോക്കര്‍ ചൂണ്ടിക്കാട്ടി.

ശക്തി തിയേറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സഫറുള്ള പാലപ്പെട്ടി സ്വാഗതവും എ. പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കോലായ യുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

April 27th, 2012

kolaya-prize-for-ksc-literary-winners-ePathram
അബുദാബി : മലയാള ഭാഷയെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി കോലായ സാഹിത്യ കൂട്ടായ്മ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ യുവജനോത്സവം 2011-12ലെ മലയാള സാഹിത്യ വിഭാഗ ത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോലായ സാഹിത്യ കൂട്ടായ്മ സമ്മാനം നല്‍കുക യായിരുന്നു.

കെ. എസ്. സി. യില്‍ നടന്ന ചടങ്ങ് ‍കെ. എസ്. സി. ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.

kolaya-literary-prizes-to-ksc-winners-ePathram
കെ. എസ്. സി ജീവ കാരുണ്യ വിഭാഗം സെക്രട്ടറി ശരീഫ് കാളാച്ചാല്‍, ആശ സബീന, ഇ. പി. സുനില്‍, ഷാബു, അജി രാധാകൃഷ്ണന്‍, ശരീഫ് മാന്നാര്‍, സാബു പോത്തന്കോട്, എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ഫൈസല്‍ ബാവ സമ്മാന ദാന ചടങ്ങ് നിയന്ത്രിച്ചു. അമ്പതിലധികം കുട്ടികളാണ് യുവജനോത്സവ ത്തില്‍ കഥാ രചന, കവിതാരചന, കഥ പറയല്‍, കവിത ചൊല്ലല്‍, ലേഖനം, പ്രസംഗം എന്നീ വിഭാഗ ങ്ങളിലായി മത്സരിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സദു അഴിയൂര്‍ : അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യം
Next »Next Page » എഴുത്തുകാര്‍ വിഷയ ദാരിദ്ര്യം നേരിടുന്നു : ഡോ. പി. കെ. പോക്കര്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine