അബുദാബി : ഇന്തോ അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്സി മലയാളി കള്‍ക്കു പരിചയ പ്പെടുത്തിയ പ്രമോദ്യ അനന്തത്തൂരിന്റെ ‘ഇത് മനുഷ്യന്റെ ഭൂമി’ എന്ന ഇന്തോനേഷ്യന്‍ നോവലിനെ അധികരിച്ചുള്ള പഠനവും ആസ്വാദനവും അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ മെയ് 12 ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു.
ഡച്ച് അധിനിവേശ ത്തിനു കീഴില്‍ ആത്മാഭിമാനം നഷ്ടപ്പെട്ടവരായി ജീവിച്ചു പോന്നിരുന്ന ഇന്തോനേഷ്യന്‍ ജനതയുടെ ഭൂതത്തേയും വര്‍ത്തമാന ത്തേയും കുറിച്ച് വിവരിക്കുന്ന തോടൊപ്പം ഭാവിയെ കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തി മുന്നോട്ടേയ്ക്ക് നയിക്കുവാന്‍ സന്നദ്ധരാക്കു കയാണു ഈ കൃതി യിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്.
നിരവധി അറബ് പേര്‍ഷ്യന്‍ ഇറാനിയന്‍ കൃതികള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാള വിവര്‍ത്തന രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ഖുദ്സിയുടെ പന്ത്രണ്ടാമത്തെ കൃതിയാണു ‘ഇത് മനുഷ്യന്റെ ഭൂമി’.
‘നാല്‍പതു വര്‍ഷത്തെ മൌനം’ എന്ന ഡോക്യുമെന്ററി യോടുകൂടി രാത്രി 8:30നു ആരംഭിക്കുന്ന സാഹിത്യ സമ്മേളന ത്തില്‍ ഇന്തോനേഷ്യന്‍ ഭൂമിക യിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി കെ. എല്‍. ഗോപിയും പുസ്തകത്തെ കുറിച്ച് ലായിന മുഹമ്മദും സംസാരിക്കും. തുടര്‍ന്നു നടക്കുന്ന സംവാദത്തില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്