ദോഹ : ഖത്തറിലെ കോഴിക്കോട് ജില്ലയിലെ നന്തി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ നന്തി അസോസിയേഷന്‍ ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് കാഴ്ച വെക്കുന്ന സംഗീത നിശ ‘മ്യുസിക്കല്‍ നൈറ്റ് 2012’ ജൂണ്‍ 15 വെള്ളിയാഴ്ച രാത്രി 7 : 30 ന് ദോഹ സിനിമയില്‍ അരങ്ങേറും.
ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല് ഡയരക്ടര് ഡോ. യൂസുഫ് അല്‍ മിസ്‌ലമാനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും .
ജീവകാരുണ്യത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടന യിലെ പത്ത് അംഗങ്ങള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കും. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലൂടെയും മറ്റും ശ്രദ്ധേയരായ ജി. സി. സി. രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ അവാര്‍ഡ് കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ കമ്മിറ്റിക്ക് കൈമാറും. വന്‍മുഖം ജി. യു. പി. സ്കൂളിനുള്ള സംഭാവന പ്രധാന അദ്ധ്യാപകന്‍ രാജന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങും.
തുടര്‍ന്ന് നടക്കുന്ന ‘മ്യുസിക്കല്‍ നൈറ്റ് 2012’ സംഗീത സന്ധ്യയില്‍ പ്രമുഖ ഗായകരായ ബിജു നാരായണന്‍, കൊല്ലം ഷാഫി, ആസിഫ് കാപ്പാട് (മൈലാഞ്ചി ഫെയിം), സിന്ധു പ്രേംകുമാര്‍, റിജിയ യൂസുഫ്, ഷീന എന്നിവര്‍ പങ്കെടുക്കും.
നബീല്‍ കൊണ്ടോട്ടി, മുബാഷിര്‍ കൊണ്ടോട്ടി എന്നിവര്‍ ഓര്‍ക്കസ്ട്രക്ക് നേതൃത്വം കൊടുക്കുന്ന പരിപാടി സംവിധാനം ചെയ്തിരിക്കുന്നത് റഹീം ആതവനാട്. റെജി മണ്ണേല്‍ അവതാരകനാകും.
ടിക്കറ്റുകള്‍ ദോഹ സിനിമ യുടെ കൌണ്ടറില്‍ നിന്നും, അസോസിയേഷന്‍ മെമ്പര്‍മാറില്‍ നിന്നും ലഭിക്കുന്നതാണ്.
വിശദാംശങ്ങള്‍ക്ക് ഖത്തറില്‍ വിളിക്കുക : 55 563 405 -77 776 801
-അയച്ചു തന്നത് : കെ.വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ – ഖത്തര്‍
- pma