- ജെ.എസ്.
അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര് നയിക്കുന്ന കേരളയാത്ര യുടെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നടത്തുന്ന സാമൂഹിക ജനജാഗരണ കാമ്പയിനിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മാനവിക സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള സോഷ്യല്‍ സെന്ററിലെ പ്രധാന വേദിയില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിപാടി ആരംഭിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും ‘മാനവികത ഉണര്‍ത്തുന്നു’ എന്ന ഫോട്ടോ പ്രദര്‍ശനവും നടക്കും.
ജി. സി. സി. തല ത്തില്‍ നടത്തിയ ബുക്ക് ടെസ്റ്റിന്റെ വിജയികള്‍ക്കും അബുദാബിയില്‍ വിദ്യാര്‍ത്ഥി കളെ കേന്ദ്രീകരിച്ച് നടത്തിയ വിവിധ കലാമത്സര ങ്ങളുടെയും വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദു സമദ് സഖാഫി പറഞ്ഞു.
ജനവരി യില്‍ തുടങ്ങിയ കാമ്പയി നിന്റെ ഭാഗമായി സമൂഹത്തെ ബോധവത്കരി ക്കാനായി വിവിധ പരിപാടി കള്‍ ആസൂത്രണംചെയ്ത് നടപ്പില്‍ വരുത്തുക യായിരുന്നു. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ലേബര്‍ ക്യാമ്പ് സന്ദര്‍ശനം, ലഘു ലേഖ വിതരണം, വെളിച്ചം, ബുക്ക് ടെസ്റ്റ്, കുടുംബ സദസ്സ്, കുട്ടികള്‍ ക്കായി സ്നേഹ സംഘം, ജലയാത്ര തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട പരിപാടികള്‍ ആയിരുന്നു.
- pma
വായിക്കുക: മതം
അബുദാബി : പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ അവതരിപ്പിക്കുന്ന ‘സ്റ്റേജ് ഷോ’ അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ അരങ്ങേറുന്നു.
ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട് 7.30നു ആരംഭിക്കുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി യില്‍ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പാട്ടുകളും ബോളി വുഡിലെ പ്രശസ്തരായ നര്ത്ത കരുടെ നൃത്തങ്ങളും ഉണ്ടായി രിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയരായ നിരവധി കലാകാരന്മാര് ശ്രേയാ ഘോഷാലിനോപ്പം പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റുകള്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, അല്‍ വഹ്ദ മാള്‍, മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും.
മൈലേജ് ടയേഴ്സ് അവതരിപ്പിക്കുന്ന പരിപാടി യുടെ മുഖ്യ പ്രായോജകര്‍ Peugeot Car വിതരണ ക്കാരായ ഉമൈര്‍ ബിന്‍ യൂസഫ് ഗ്രൂപ്പ്. റാമി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന സംഗീത നിശ യുടെ സംവിധായകന് റഹീം ആതവനാട്. അഷറഫ് പട്ടാമ്പി, ജമാല്‍ സഹല്‍, ആദില്‍ ഖാന്, സിഫത് ഖാന്, മനോജ് പുഷ്കര്‍, ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 59 30 768, 055 420 60 30, 055 48 75 519
- pma
ഷാര്‍ജ : കാസര്‍കോട് മുള്ളേരിയ മേഖല എസ്. വൈ. എസ്. പ്രചരണാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കാസര്‍കോട് മുള്ളേരിയ മേഖല എസ്. വൈ. എസ്. പ്രസിഡണ്ടും പ്രഭാഷകനുമായ ദേലംപാടി റഫീഖ് സഅദിക്ക് കര്‍ണാടക എസ്. വൈ. എസ്. ഷാര്‍ജ ഫ്രീസോണ്‍ കമ്മിറ്റി സ്വീകരണം നല്കി. യോഗത്തില്‍ ലതീഫ് സഅദി അദ്ധ്യക്ഷത വഹിച്ചു. ദേലംപാടി റഫീഖ് സഅദിയെ യോഗം ആദരിച്ചു.
ചടങ്ങില്‍ ആലൂര് ടി. എ. മഹമൂദ് ഹാജി, ഹൈദര്‍ സഖാഫി ഇനോളി, ഫാറൂഖ സഅദി, അബൂ സാലിഹ് സഖാഫി, അബൂബക്കര്‍ മദനി കല്ലൂരാവി, മുഹമ്മദ് കുംബ്ര, കെ. കെ. മൊയ്തു ഹാജി, റഫീഖ് കൊളപ്പു, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുംബ്ര സ്വാഗതവും ഹുസൈന് ഇനോളി നന്ദിയും പറഞ്ഞു.
അയച്ചു തന്നത് : ആലൂര് ടി. എ. മഹമൂദ് ഹാജി
- pma
വായിക്കുക: മതം
അബുദാബി : ഇശല്‍ എമിരേറ്റ്സ് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ മൈലാഞ്ചി രാവ് ‘ വീഡിയോ ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഫാര്‍ എവേ ഗ്രൂപ്പ് എം. ഡി. റസാഖ് ചാവക്കാട്, എ. ഇ. ഗ്രൂപ്പ് എം. ഡി. അബ്ദുല്‍ റഹിമാന്‍ നല്കി യാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. ഇശല്‍ മര്‍ഹബ എന്ന കലാ പരിപാടിക്കു ശേഷം ഫാര്‍ എവേ ഗ്രൂപ്പ് കലാ സ്വാദകര്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമാണ് മൈലാഞ്ചി രാവ്.
ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന് കോയ, ഇമ പ്രസിഡന്റ് ടി. പി. ഗംഗാധരന്, പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഗായകന് ജമാല്‍ തിരൂര്‍, ബഷീര്‍ തിക്കോടി, അനില്‍ കുമ്പനാട്, ലത്തീഫ് തിക്കോടി, നര്‍ത്തകിയും ഈ ആല്‍ബ ത്തിലെ അഭിനേത്രിയുമായ സനാ അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു.
‘ഈദിന് ഖമറൊളി’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന മൈലാഞ്ചി രാവ് ഈ കൂട്ടായ്മ യുടെ പതിനഞ്ചാമത് കലോപ ഹാരമാണ്.
കേരള ത്തിലും ഗള്ഫി ലുമായി ചിത്രീകരി ക്കുന്ന ഈ സംഗീത ശില്പം മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.
- pma
വായിക്കുക: കല, ടെലിവിഷന്‍, സംഗീതം