അബുദാബി : രാജ്യം ഭരിക്കുന്ന യു. പി. എ. സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെ പോരാടുന്ന ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രണബ് മുഖര്‍ജിയെ പിന്തുണക്കാന്‍ കഴിയില്ല എന്നും രാഷ്ട്രീയ മൂല്യ ബോധം ഉള്ളത് കൊണ്ടാണ് സി. പി. ഐ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാത്തത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി ഒരുക്കിയ സി. അച്യുതമേനോന്‍ – കെ. ദാമോദരന്‍ ജന്മശതാബ്ദി സമ്മേളനത്തില്‍ ‘രാഷ്ട്രീയവും മൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
പ്രതിദിനം ഇരുപതു രൂപയില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന സാധാരണ ക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത യു. പി. എ. സര്‍ക്കാര്‍ പക്ഷെ കോര്‍പ്പറെറ്റുകള്‍ക്ക് വലിയ നികുതി ഇളവുകള്‍ നല്‍കുകയാണ്.
പെട്രോള്‍ വില വര്‍ദ്ധി പ്പിക്കാനുള്ള അധികാരം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ആ സര്‍ക്കാരിലെ ധന കാര്യ മന്ത്രിയെ പിന്തുണച്ചാല്‍ ഇതു വരെ ഇടതു പക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ സമരങ്ങളുടെ അര്‍ത്ഥം ഇല്ലാതാകും.
വാക്കില്‍ മാത്രമല്ല പ്രവര്‍ത്തി യിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മൂല്യം കാത്തു സൂക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. ലോകം സാമ്പത്തിക കുഴപ്പങ്ങളില്‍ ഉഴലുമ്പോള്‍ മാര്‍ക്സിസ ത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചി രിക്കുകയാണ് എന്നും കമ്മ്യുണിസ്റ്റ് മനിഫെസ്റ്റോ ഉദ്ധരിച്ച് കൊണ്ട് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, യുവകലാസാഹിതി